റിയൊ: ബ്രസീൽ ഇതിഹാസ ഫുട്ബോളർ റൊമാരിയൊ 58-ാം വയസിൽ കളിക്കളത്തിലേക്ക് തിരിച്ചെത്താൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. റിയൊ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്ക ഫുട്ബോൾ ക്ലബ്ബിനുവേണ്ടി കളിക്കാൻ റൊമാരിയൊ രജിസ്റ്റർ ചെയ്തു.
ക്ലബ്ബിന്റെ പ്രസിഡന്റും റൊമാരിയൊയാണ്. 1994 ഫിഫ ലോകകപ്പ് ജേതാവായ റൊമാരിയൊ രണ്ടാം ഡിവിഷൻ ചാന്പ്യൻഷിപ്പായ കരിയോക്കയിൽ കളിച്ചേക്കും.
മകൻ റൊമറീനോയ്ക്കൊപ്പം കളിക്കണം എന്ന ആഗ്രഹം റൊമാരിയൊ വെളിപ്പെടുത്തിയിരുന്നു. മുപ്പത്തിമൂന്നുകാരനായ റൊമറീനോയെ അമേരിക്ക എഫ്സി അടുത്തിടെ ടീമിലെത്തിച്ചിരുന്നു. 2009 നവംബറിൽ അമേരിക്ക എഫ്സിക്കു വേണ്ടിയാണ് റൊമാരിയൊ അവസാനമായി മൈതാനത്ത് ഇറങ്ങിയത്