വാഷിംഗ്ടൺ: ഇന്ത്യക്ക് 24 അത്യാധുനിക ശേഷിയുള്ള റോമിയോ ഹെലികോപ്റ്ററുകൾ വില്ക്കുവാനുള്ള കരാറിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അനുമതി നല്കി. എംഎച്ച് 60 റോമിയോ സീഹോക് ഹെലികോപ്റ്ററുകളാണ് അമേരിക്കയിൽ നിന്ന് വാങ്ങുന്നത്. വാര്‍ത്ത ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള ശത്രുക്കുളുടെ നീക്കങ്ങളെ നിരീക്ഷിക്കാനാണ് സീഹോക് ഹെലികോപ്റ്ററുകൾ വാങ്ങുന്നത്. പ്രതിരോധ മേഖലയിൽ തന്നെ കടൽ നിരീക്ഷണത്തിനുള്ള ഏറ്റവും മികച്ച ഹെലികോപ്റ്ററുകളിലൊന്നായ ഇവ 2.4 ബില്യൺ ഡോളർ മുടക്കിയാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ പ്രതിരോധ രംഗത്തുള്ള സഹകരണം കൂടുതല്‍ ശക്തമാകും എന്ന സുരക്ഷാവിദഗ്ദ്ധരുടെ പ്രതീക്ഷ.
കടൽ വഴിയുളള ചൈനീസ് അന്തർവാഹിനികളുടെ നീക്കങ്ങളെ കൃത്യതയോടെ നിരീക്ഷിക്കാൻ റോമിയോ ഹെലികോപ്റ്ററുകൾക്ക് സാധിക്കുമെന്നാണ് കരുതുന്നത്. നിലവിൽ യുഎസ്, റോയൽ ഓസ്ട്രേലിയൻ നാവിക സേനകളാണ് റോമിയോ ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നത്.