ബാഴ്സലോണ: പണക്കൊഴുപ്പിന്റെ പുതിയ ലീഗിനായിശ്രമിച്ച് പരാജയപ്പെട്ട യൂറോപ്പിലെ വന്പൻ ക്ലബ്ബുകളിലൊന്നായ ബാഴ്സലോണയുടെ പരിശീലകൻ റോണൾഡ് കൂമൻ യുവേഫയ്ക്കെതിരേ രംഗത്ത്.
യുവേഫയ്ക്കു പണക്കൊതിയാണെന്നും കളിക്കാരെയും പരിശീലകരെയും അവർ പരിഗണിക്കുന്നില്ലെന്നും കൂമൻ ആഞ്ഞടിച്ചു. യൂറോപ്യൻ സൂപ്പർ ലീഗിനെക്കുറിച്ച് (യുഎസ്എൽ) വ്യക്തമായ മറുപടി നൽകാൻ കൂമൻ മുതിർന്നില്ല.
എല്ലാവരും സൂപ്പർ ലീഗ് അല്ലെങ്കിൽ ചാന്പ്യൻസ് ലീഗ് അല്ലെങ്കിൽ പുതിയ രീതികൾ എന്നിവയെക്കുറിച്ചാണു ചർച്ച ചെയ്യുന്നത്. യുവേഫ കൂടുതൽ പരിഷ്കാരങ്ങൾ നടത്തുന്നു. അവർക്കു പണമാണു പ്രധാനം- കൂമൻ പറഞ്ഞു.
ബാഴ്സ ക്ലബ് പ്രസിഡന്റ് ഹ്വാൻ ലാപോർട്ട യൂറോപ്യൻ സൂപ്പർ ലീഗ് നിലച്ചിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. യുവേഫയുമായി ചർച്ചയിലാണ്. ആകർഷകമായ മത്സരങ്ങളാണു ഫുട്ബോളിനാവശ്യമെന്നും ലാപോർട്ട പറഞ്ഞു. ബാഴ്സലോണയും റയലുമാണു സ്പെയിനിൽനിന്നു യുഎസ്എലിൽ ശേഷിക്കുന്നത്.