യൂറോകപ്പ് ഫുട്‌ബോള്‍ കിരീടനേട്ടം ആഘോഷിക്കാന്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ കടലിലൂടെ ഊരു ചുറ്റുന്നു. ഒപ്പം അമ്മ ഡെലോറെസ് അവെറിയോയും മകന്‍ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുമുണ്ട്. സ്‌പെയ്‌നിലെ വലന്‍സിയയ്ക്കു സമീപമുള്ള ഉബിസ ദ്വീപിലാണ് റോണോയും കുടുംബവും ഉള്ളതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കടല്‍ക്കാറ്റേറ്റ് അലസമായിരിക്കുന്ന സൂപ്പര്‍ താരത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പരിക്കിന്റെ പിടിയിലാണെങ്കിലും സന്തോഷവനാണെന്ന് ചിത്രങ്ങളില്‍നിന്നു വ്യക്തമാണ്. കുടുംബവുമായി, പ്രത്യേകിച്ച് അമ്മയുമായി ഗാഢബന്ധമാണ് റൊണാള്‍ഡോയ്ക്കുള്ളത്.
റോണോയുടെ അവധിക്കാല ചിത്രങ്ങള്‍ കാണാം…