ഇ​ത് ച​രി​ത്രം; രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ നൂ​റു ഗോ​ൾ തി​ക​ച്ച് റൊ​ണാ​ൾ​ഡോ

 

സ്റ്റോ​ക്ക്ഹോം: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ളി​ൽ 100 ഗോ​ൾ തി​ക​ച്ച ര​ണ്ടാ​മ​ത്തെ പു​രു​ഷ താ​ര​മാ​യി പോ​ർ​ച്ചു​ഗീ​സ് സൂ​പ്പ​ർ​താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ. യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ സ്വീ​ഡ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് റൊ​ണോ നാ​ഴി​ക​ക​ല്ല് പി​ന്നി​ട്ട​ത്.

യൂ​റോ​പ്പി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു താ​രം രാ​ജ്യ​ത്തി​ന് വേ​ണ്ടി നൂ​റു ഗോ​ളു​ക​ൾ നേ​ടു​ന്ന​ത്.സ്വീ​ഡ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ന്‍റെ ഹാ​ഫ് ടൈ​മി​ന് തൊ​ട്ടു മു​മ്പ് കി​ട്ടി​യ ഫ്രീ​കി​ക്ക് മ​നോ​ഹ​ര​മാ​യി വ​ല​യി​ൽ എ​ത്തി​ച്ചാ​ണ് താ​രം നൂ​റു ഗോ​ൾ നേ​ട്ട​ത്തി​ലെ​ത്തി​യ​ത്.

2-0ന് ​പോ​ർ​ച്ചു​ഗ​ൽ ജ​യി​ച്ച മ​ത്സ​ര​ത്തി​ൽ ര​ണ്ടാം​ഗോ​ൾ നേ​ടി​യ​തും റോ​ണോ ആ​യി​രു​ന്നു. 72-ാം മി​നി​റ്റി​ലാ​ണ് താ​രം ര​ണ്ടാ​മ​ത്തെ ഗോ​ൾ വ​ല​യി​ലാ​ക്കി​യ​ത്.

165 രാ​ജ്യാ​ന്ത​ര മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് റൊ​ണാ​ൾ​ഡോ നൂ​റു ഗോ​ൾ നേ​ടി​യ​ത്. രാ​ജ്യാ​ന്ത​ര ഗോ​ളു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ഇ​റാ​ൻ ഇ​തി​ഹാ​സം അ​ലി ദെ ​മാ​ത്ര​മാ​ണ് റൊ​ണാ​ൾ​ഡോ​യ്ക്ക് മു​ന്നി​ലു​ള്ള​ത്. 109 ഗോ​ളു​ക​ളാ​ണ് അ​ലി ഇ​റാ​നാ​യി നേ​ടി​യി​ട്ടു​ള്ള​ത്.

2019 ന​വം​ബ​റി​ൽ ല​ക്സം​ബ​ർ​ഗി​നെ​തി​രെ​യാ​ണ് പോ​ർ​ച്ചു​ഗ​ലി​നാ​യി റൊ​ണാ​ൾ​ഡോ ഇ​തി​നു മു​ൻ​പ് ഗോ​ൾ നേ​ടി​യ​ത്.

Related posts

Leave a Comment