മാഡ്രിഡ്: റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പരിക്ക്. റയല്‍ മാഡ്രിഡ് ചാമ്പ്യന്‍ ലീഗില്‍ നാപോളി യുമായുള്ള മത്സരത്തിനു മുന്നോടിയായി ടീമിനൊപ്പം നടന്ന പരിശീലനത്തിനിടെയാണു റൊണാള്‍ഡോയുടെ വലതു കാലിനു പരിക്കേറ്റത്. ഇതോടെ ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ റൊണാള്‍ഡോ കളിക്കുന്ന കാര്യം സംശയത്തിലായി. റൊണാള്‍ഡോയും ഫാബിയോയും തമ്മില്‍ പരിശീലനത്തില്‍ ഏര്പ്പെട്ടിരുന്നപ്പോളാണ് റൊണാള്‍ഡോയുടെ കാലിനു പരിക്കേറ്റതെന്നു റയല്‍ മാഡ്രിഡ് വക്താവ് പറഞ്ഞു.
പരിശീലന മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കു പരിക്ക്
