മാഡ്രിഡ്: റയല്‍ മാഡ്രിഡിനുവേണ്ടി ഈ സീസണില്‍ വിവിധ മത്സരങ്ങളിലായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാല്പത് ഗോള്‍ തികച്ചു. കഴിഞ്ഞ ആറു സീസണിലും റൊണാള്‍ഡോ 40ലേറെ ഗോള്‍ നേടിയിരുന്നു.
ഈ ലീഗ് സീസണില്‍ 25 ഗോള്‍ നേടിയ പോര്‍ച്ചുഗീസ് താരം ചാമ്പ്യന്‍സ് ലീഗില്‍ 10 ഗോളും ക്ലബ് ലോകകപ്പില്‍നിന്ന് നാലും കോപ്പ ഡെല്‍ റേയില്‍ ഒരു ഗോളും നേടി. തുടര്‍ച്ചയായ ഏഴു സീസണിലും നാല്പതോ അധികമോ ഗോള്‍ നേടുന്ന ആദ്യ റയല്‍ താരമാണ് റൊണാള്‍ഡോ. ക്ലബ്ബിലെത്തിയ സീസണ് 2009-10 മാത്രമേ താരത്തിന് 40 ഗോള്‍ കടക്കാനാവാതെ പോയത്.
മലാഗയ്ക്കെതിരേ ഗോള്‍ നേടിയ റൊണാള്‍ഡോ എല്ലാ ലാ ലിഗ സീസണിലും കുറഞ്ഞത് 25 ഗോളെങ്കിലും നേടുന്ന കളിക്കാരനായി. ലയണല്‍ മെസിയാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ മലാഗയ്ക്കെതിരേ 15 കളിയില്‍ ഇറങ്ങിയ റൊണാള്‍ഡോ 15 ഗോള്‍ നേടിയിട്ടുണ്ട്.