ലിസ്ബണ്‍: യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനൽസിൽ പോർച്ചുഗലിനെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കും. ജൂണ്‍ അഞ്ചിന് സ്വിറ്റ്സർലൻഡിനെതിരേയാണ് പോർച്ചുഗലിന്റെ സെമി പോരാട്ടം. ഇംഗ്ലണ്ടും ഹോളണ്ടും തമ്മിലാണ് മറ്റൊരു സെമി ഫൈനൽ. ജൂണ്‍ ഒന്‍പതിനാണ് ഫൈനൽ.
പോർച്ചുഗീസ് ടീമിൽ ബെൻഫിക്കയുടെ ജാവൊ ഫെലിക്സ് ഉൾപ്പെട്ടിട്ടുണ്ട്. ബെൻഫിക്കയ്ക്കായി ഈ സീസണിൽ കൗമാര താരം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.