സൂറിച്ചില്‍ കഴിഞ്ഞ വര്‍ഷത്തെ മികച്ച പുരുഷ ഫുട്ബോള്‍ താരത്തെ പ്രഖ്യാപിക്കുമ്പോള്‍ ലയണല്‍ മെസ്സിയടക്കമുള്ള ബാഴ്സലോണ ഫുട്ബോള്‍ താരങ്ങള്‍ വിട്ടു നിന്നിരുന്നു. പ്രഖ്യാപനം വന്നപ്പോള്‍ മെസിയേയും ഗ്രീസ്മാനേയും പിന്തള്ളി പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ പുരസ്കാരം തേടി. നാലാം തവണയാണ് 31കാരനായ ക്രിസ്റ്റ്യാനോ പുരസ്കാര ജേതാവാകുന്നത്.
ക്രിസ്റ്റ്യാനോ ലോക ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട രാത്രി മെസിയുടെ പ്രതിമ അടിച്ചു തകര്‍ക്കുകയാണ് ആരാധകര്‍ ചെയ്തത്. തലസ്ഥാന നഗരത്തില്‍ റിയൊ ഡി ലാ പ്ലാറ്റ നദിക്കരയില്‍ സ്ഥാപിച്ച പ്രതിമയാണ് ആരാധകര്‍ തകര്‍ത്തത്. പ്രതിമയുടെ അരയ്ക്ക് കീഴെ തകര്‍ന്നു വീണിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മെസിയുടെ പ്രതിമ അനാഛാദനം ചെയ്തത്. കോപ്പ അമേരിക്ക് ശതാബ്ദി ടൂര്‍ണമെന്റില്‍ അര്‍ജന്റീന പരാജയപ്പെട്ടതിനെ തുടര്‍ന്ന് മെസി ടീമില്‍ നിന്ന് വിരമിച്ചിരുന്നു. ഇതിനെ തുര്‍ന്നാണ് സിറ്റി മേയര്‍ ഹൊറാസിയോ റോഡ്രിഗസ് ലറേറ്റ പ്രതിമ അനാഛാദനം ചെയ്തത്. ടീമിലേക്ക് തിരിച്ചെത്തണമെന്ന ആവശ്യത്തോടെയായിരുന്നു പ്രതിമ നിര്‍മിച്ചത്. എന്നാല്‍ പ്രതിമ പുനര്‍നിര്‍മിക്കാന്‍ ശ്രമമാരംഭിച്ചെന്ന് അധികൃതര്‍ അറിയിച്ചു.