റിയാദ്: ഫുട്ബോൾ ഇതിഹാസമായ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ് അല്‍ നസ്റില്‍ തുടര്‍ന്നേക്കും. ഒരുവര്‍ഷത്തേക്ക് കരാര്‍ പുതുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2023 ജനുവരിയിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് സൗദി പ്രോ ലീഗ് ക്ലബ് അല്‍ നസ്റിലെത്തിയത്. 1,749 കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം.
ജൂണില്‍ റൊണാള്‍ഡോയുടെ കരാര്‍ പൂര്‍ത്തിയാവും. ഒരുവര്‍ഷത്തേക്ക് കരാര്‍ പുതുക്കാമെന്ന ഉപാധിയിലൂടെ റൊണാള്‍ഡോയെ നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് അല്‍ നസ്ര്.
കഴിഞ്ഞയാഴ്ച നാല്പത് വയസ് പൂര്‍ത്തിയായെങ്കിലും യുവതാരങ്ങളെ വെല്ലുന്നമികവോടെയാണ് റൊണാള്‍ഡോ ഇപ്പോഴും പന്തുതട്ടുന്നത്.