ബ്രസീലിയ: ബ്രസീലിലെ മുൻ ഫുട്ബോൾ താരം റൊണാൾഡോ നസാരിയോ 46ാം വയസിൽ മാമോദീസ മുങ്ങി കത്തോലിക്കാവിശ്വാസിയായി. ചൊവ്വാഴ്ച സാവോപോളോ നഗരത്തിന്റെ പടിഞ്ഞാറ് സെന്റ് ജോസഫ് പള്ളിയിലായിരുന്നു ചടങ്ങുകൾ.
കുട്ടിക്കാലം മുതൽ വിശ്വാസിയായിരുന്നെങ്കിലും മാമോദീസ മുങ്ങിയിരുന്നില്ലെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പറഞ്ഞു. മാമോദീസയോടെ ദൈവത്തിന്റെ കുഞ്ഞായി പുനരുജ്ജീവിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊന്നായ റൊണാൾഡോ 1994, 2002 വർഷങ്ങളിൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിലുണ്ടായിരുന്നു. ബാഴ്സലോണ, റയൽ മാഡ്രിഡ്, ഇന്റർ മിലാൻ ക്ലബ്ബുകളിൽ കളിച്ചിട്ടുണ്ട്.