ടുറിൻ: ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ 50 ഗോൾ തികച്ച് യുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ ചരിത്രം കുറിച്ചു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, സീരി എ എന്നിവയിൽ ഗോളിൽ അർധസെഞ്ചുറി തികയ്ക്കുന്ന ആദ്യതാരമെന്ന റിക്കാർഡാണ് റൊണാൾഡോ കുറിച്ചത്. സീരി എയിൽ വേഗത്തിൽ (61 മത്സരങ്ങളിൽനിന്ന്) 50 ഗോൾ തികയ്ക്കുന്ന താരമെന്ന റിക്കാർഡും താരം സ്വന്തമാക്കി.
ലാസിയോയ്ക്കെതിരേ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ യുവന്റസ് 2-1നു ജയിച്ചു. 51 (പെനൽറ്റി), 54 മിനിറ്റുകളിലായിരുന്നു റൊണാൾഡോയുടെ ഗോളുകൾ.
ഇതോടെ സീസണിൽ 30 മത്സരങ്ങളിൽനിന്ന് 30 ഗോളും താരം തികച്ചു. 2020 ൽ 20 ലീഗ് ഗോൾ നേടുന്ന ആദ്യതാരമെന്ന നേട്ടവും സിആർ7നെ തേടിയെത്തി.
ഫെലിസ് ബൊറെൽ (31- 1933-34), ജോണ് ഹൻസെൻ (30- 1951-52) എന്നിവർക്കുശേഷം സീരി എയിൽ ഒരു സീസണിൽ 30 ഗോൾ തികയ്ക്കുന്ന താരമെന്ന നേട്ടവും പോർച്ചുഗീസ് താരത്തിനു സ്വന്തം.
ജയത്തോടെ സീരി എ കിരീടത്തിലേക്ക് യുവന്റസ് ഒരു പടികൂടി അടുത്തു. 34 മത്സരത്തിൽനിന്ന് 80 ഗോളാണ് യുവന്റസിനുള്ളത്.