മിലാൻ: ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ വലൻസിയയ്ക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട യുവന്റസിന്റെ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒരു മത്സരത്തിൽ വിലക്ക്.
യുവേഫയാണ് റൊണാൾഡോയുടെ വിലക്ക് ഒരു മത്സരത്തിൽ മാത്രമായി ചുരുക്കിയത്. റൊണാൾഡോയുടെ ചാന്പ്യൻസ് ലീഗ് കരിയറിലെ ആദ്യ ചുവപ്പ് കാർഡ് ആയിരുന്നു അത്. വലൻസിയയ്ക്കെതിരായ എവേ മത്സരത്തിൽ റൊണാൾഡോയ്ക്ക് ഇറങ്ങാൻ സാധിക്കില്ല. ആദ്യ പാദത്തിൽ യുവന്റസ് 2-0ന് ജയിച്ചിരുന്നു.
റൊണാൾഡോയുടെ മുൻ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരേ താരത്തിന് ഇറങ്ങാൻ സാധിക്കുമെന്ന് ഇതോടെ വ്യക്തമായി. ഒക്ടോബർ 24ന് ഓൾഡ് ട്രാഫോഡിലാണ് യുണൈറ്റഡും യുവന്റസും തമ്മിലുള്ള ആദ്യ പാദ പോരാട്ടം.