വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും ഒരു പക്ഷേ, അടുത്ത വർഷം വിരമിച്ചേക്കുമെന്നും പോർച്ചുഗീസ് സ്റ്റാർ ഫുട്ബോളർ ക്രിസ്റ്റ്യാനോ റൊണാൾഡോ. 2018 തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ വർഷമായിരുന്നു എന്നും പോർച്ചുഗീസ് ടെലിവിഷനു നല്കിയ അഭിമുഖത്തിൽ റൊണാൾഡോ പറഞ്ഞു. 2018ലാണ് റൊണാൾഡോയ്ക്കെതിരേ പീഡന പരാതി ഉയർന്നത്.
വിരമിക്കലിനെ കുറിച്ച് ഞാൻ ഇപ്പോൾ ചിന്തിക്കുന്നില്ല. ചിലപ്പോൾ അടുത്ത വർഷം ബൂട്ടഴിച്ചേക്കാം. അല്ലെങ്കിൽ 40, 41 വയസ്സുവരെ കളിച്ചേക്കാം. ഫുട്ബോൾ എനിക്ക് കിട്ടിയ ഒരു വലിയ സമ്മാനമാണ്. അത് ഞാൻ ആസ്വദിക്കുകയാണ്. തുടർന്നും ആസ്വദിക്കുക തന്നെ ചെയ്യും- ക്രിസ്റ്റ്യാനോ പറഞ്ഞു.