പുതുമുഖ സംവിധായകരുടെ സിനിമയിൽ അഭിനയിക്കാൻ ബോധപൂർവമായ ശ്രമം നടത്തിയിട്ടില്ല.
ഗണേഷ് രാജിന്റെ ആനന്ദം, രതീഷിന്റെ തൃശിവപേരൂർ ക്ളിപ്തം, ഹനീഫ് അദേനിയുടെ ദ് ഗ്രേറ്റ് ഫാദർ, ശരത്തിന്റെ കർണ്ണൻ നെപ്പോളിയൻ ഭഗത്സിംഗ്, മാത്തുവിന്റെ ഹെലൻ, നിസാമിന്റെ കെട്ട്യോളാണ് എന്റെ മാലാഖ, അഖിൽ പോളിന്റെ ഫോറൻസിക്, വിഷ്ണു രാഘവിന്റെ വാശി, അമലിന്റെ എതിരെ, നവീനിന്റെ പാർട്ണേർസ് .എല്ലാവരും നവാഗതസംവിധായകർ.
പുതിയ ഒരാൾ തുടക്കം കുറിക്കുമ്പോൾ ദൈവത്തിന് തോന്നിയിട്ടുണ്ടാവും ഞാൻ കൂടെയുണ്ടെങ്കിൽ നല്ലതായിരിക്കുമെന്ന്. എന്റെ ഭാഗത്തുനിന്നുണ്ടാകുന്ന സഹകരണമായിരിക്കാം വിളിക്കാൻ തോന്നിപ്പിക്കുന്നത്.
കഥാപാത്രം മികച്ച രീതിയിൽ ചെയ്യാൻ ആത്മാർത്ഥമായ ചിന്ത ഉണ്ടാകാറുണ്ട്. എല്ലാം ദൈവം കനിഞ്ഞു തരുന്നതാവാം. -ഡോ. റോണി ഡേവിഡ്