ന്യുയോർക്ക്: ദേശീയ ടീമിൽനിന്നു വിരമിച്ചെങ്കിലും കളിമികവ് കൈമോശം വന്നിട്ടില്ലെന്നും വിളിച്ചു വീണ്ടും തെളിയിച്ച് ഇംഗ്ലീഷ് ഫുട്ബോൾ താരം വെയ്ൻ റൂണി. അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ ഡിസി യുണൈറ്റഡിനായി നേടിയ ഗോളാണു ഫുട്ബോൾ ലോകത്തിന്റെ മനംകവരുന്നത്.
ഓർലാന്േറാ സിറ്റിക്കെതിരായ മത്സരത്തിന്റെ 10-ാം മിനിറ്റിലായിരുന്നു റൂണിയുടെ ഗോൾ. പോസ്റ്റിന് 70 മീറ്റർ അകലെനിന്നു റൂണി ഗോൾവല ലക്ഷ്യമാക്കി ഷോട്ട് പായിച്ചു. ഗോളി മുന്നോട്ടുകയറി നിൽക്കുന്നതുകണ്ടാണു റൂണി മധ്യവരയ്ക്കു പിന്നിൽനിന്നു പന്തടിച്ചത്. ബോക്സിനു പുറത്തായിരുന്ന ഗോൾ കീപ്പർ ബ്രിയാൻ റോ പിന്നിലേക്ക് ഓടി പന്ത് തട്ടിയകറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ എവർട്ടണിനായും മാഞ്ചസ്റ്റർ യുണൈറ്റഡിനായും വെസ്റ്റ് ഹാമിനെതിരേയും കളിക്കുന്പോൾ റൂണി സമാനമായ രീതിയിൽ ഗോളുകൾ നേടിയിരുന്നു.