ലണ്ടന്‍: പോര്‍ച്ചുഗല്‍ ഫുട്ബോളിലെ അണ്ടര്‍ 21 താരം റൂബന്‍ നെവസിനെ ഇംഗ്ലീഷ് രണ്ടാം ഡിവിഷന് ക്ലബ്ബായ വുള്വര്ഹാംട്ടന് വാണ്ടറേഴ്സ് റിക്കാര്‍ഡ് തുകയ്ക്ക് സ്വന്തമാക്കി. ഇരുപതുകാരനായ റൂബനെ 2.03 കോടി ഡോളറിനാണ് എഫ്സി പോര്‍ട്ടോയില്‍നിന്ന് സ്വന്തമാക്കയിത്.
അഞ്ചു വര്‍ഷത്തേക്കാണ് കരാര്‍. പ്രതിഫലത്തുക ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമാവുകയാണ് റൂബന്‍ എന്ന് ക്ലബ് ഉറപ്പിച്ചു കഴിഞ്ഞു. 2015ല്‍ ചാമ്പ്യന്‍സ് ലീഗില്‍ മക്കാബി ടെല്‍ അവീവിനെതിരേ പോർ ട്ടോയെ നയിച്ചപ്പോള്‍ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റന്‍ എന്ന വിശേഷണത്തിന് റൂബന്‍ അര്‍ഹനായിരുന്നു.
പതിനെട്ടാം വയസില്‍ പോര്‍ട്ടോ പോലെയൊരു വലിയ ടീമിനെ നയിച്ച് കരുത്തു പ്രകടിപ്പിച്ച റൂബന്‍ വാണ്ടറേഴ്സിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന് ക്ലബ്ബിന്റെ പരിശീലകൻ നൂണോ എസ്പിരിറ്റോ സാന്റോ പറഞ്ഞു. കഴിഞ്ഞ സീസണിൽ പോർട്ടോയുടെ പരിശീലകനായിരുന്നു സാന്റോ.