പാരീസ്: റൂഡി ഗാർസിയ ഫ്രഞ്ച് ക്ലബ് ലിയോണിന്റെ പരിശീലകനായി നിയമിതനായി. സില്വീഞ്ഞോയ്ക്ക് പകരക്കാരനായാണ് ഗാർസിയ എത്തുന്നത്. 2021 ജൂൺ വരെയാണ് ഗാർസിയയുടെ കരാർ.
2013-2016 കാലത്ത് ഗാർസിയ റോമയുടെ പരിശീലകൻ ആയിരുന്നു. പരിശീലകസ്ഥാനത്തേക്ക് ലോറന്റ് ബ്ലാങ്ക്, ഹോസെ മൗറിഞ്ഞോ എന്നിവരുടെ പേരുകളും ഉയർന്നുവന്നിരുന്നു. എന്നാൽ അപ്രതീക്ഷിതമായാണ് ഗാർസിയക്ക് നറുക്ക് വീഴുകയായിരുന്നു.
റോമയ്ക്ക് പുറമേ സെന്റ് എറ്റിനെ, ലില്ലേ, മെർസില്ലേ തുടങ്ങിയ ടീമുകളെയും ഗാർസിയ പരിശീലിപ്പിച്ചിട്ടുണ്ട്.