കൊയിലാണ്ടി: റൂണിയുടെ മിടുക്കില്‍ കാണാതായ ആളെ ഡോഗ്സ്ക്വാഡ് കണ്ടെത്തി. പോലീസ് നായ താരമായി.
പയ്യോളി സ്റ്റേഷ ന് പരിധിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ കാണാതായ ആളെയാണ് ഒന്നര വയസുള്ള റൂണിയെന്ന പോലീസ് നായ പന്ത്രണ്ട് മണിയോടെ കണ്ടെത്തിയത് .
ബന്ധുക്കള്‍ പയ്യോളി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന്.ഡിവൈഎസ്പി ആര്.ഹരിദാസിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
തുടര്‍ന്നാണ് തന്റെ കീഴിലുള്ള ഡോഗ് സ്ക്വാഡിലെ റൂണിയെ വിട്ടു കൊടുത്തത്. റൂണിയെ കൊണ്ട്കാണാതായ ആളുടെ വീട്ടിലെത്തി വസ്ത്രം മണപ്പിച്ചു.
ഒടുവില്‍ മണം പിടിച്ച് റൂണി വീടിനു 100 മീറ്റര്‍ അകലെ ആളില്ലാത്ത വീട്ടില്‍ എത്തുകയും ഇവിടെ കാണാതായ ആളെ കണ്ടെത്തുകയുമായിരുന്നു.
എഎസ്ഐ കെ. പ്രവീണ്‍ കുമാര്‍, ടി.ടി. ഷിനോസ് കുമാര്‍ , പി. ജിതേഷ് കുമാര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ബെല്‍ജിയം മെനലോയിസ് ഇനത്തില്‍പെട്ട നായയാണ് റൂണി. ബിന്‍ലാദനേയും ഐഎസ്എസ്.തലവന്‍ അലി അക്ബര്‍ ബാഗ്ദാദിയേയും തിരഞ്ഞ് കണ്ടെത്താന്‍ ഈ ഇനത്തില്‍ പെട്ട നായയെയാണ് ഉപയോഗിച്ചിരുന്നത്.
ഡോഗ് സ്കോഡുകളിലായി ഒന്‍പത് നായകളാണുള്ളത്. ഒന്നര വയസുള്ള റൂണിയാണ് പ്രായം കുറഞ്ഞ താരം. മനുഷ്യന്റെ മണം മനസിലാക്കി തിരച്ചിലിന് പ്രത്യേക പരിശീലനം ലഭിച്ച നായയാണ് റൂണി.
മൂന്ന് മാസമായപ്പോഴാണ് റൂണിയുടെ പരിശീലനം തുടങ്ങിയത്. എട്ടു മാസമായി പയ്യോളി ഡോഗ് സ്കോഡിലെത്തിയത്.