മക്കളുടെ അശ്രദ്ധ കൊണ്ട് അവര്‍ ഓടിച്ച വാഹനം അപകടത്തില്‍ പെടുകയാണെങ്കില്‍ കേസില്‍ നിന്ന് ഏതു വിധേനയും അവരെ രക്ഷിക്കാനേ ഏതു മാതാപിതാക്കളും ശ്രമിക്കുകയുള്ളൂ. എന്നാല്‍ ബിജെപി എംപി രൂപ ഗാംഗുലി വേറിട്ട നിലപാടിലൂടെ ശ്രദ്ധ നേടുകയാണ്. രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖോപാധ്യായ് മദ്യപിച്ച് ഓടിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അവനെ ഞാന്‍ സ്‌നേഹിക്കുന്നുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ രാഷ്ട്രീയമോ അനുകമ്പയോ ഉണ്ടാകില്ലെന്നും രൂപ ഗാംഗുലി വ്യക്തമാക്കി.
My son has met with an accident near MY RESIDENCE.
I called police to tke care of it with all legal implications
No favours/ politics plz.I love my son & will tk cr of him BUT, LAW SHOULD TAKE ITS OWN COURSE. न मै घलत करती हूं, न मै सेहेती हू @narendramodi
मै बिकाऊ नही हूँ— Roopa Ganguly (@RoopaSpeaks) August 15, 2019
നിയമം നിയമത്തിന്റെ വഴിക്ക് പോകും. പൊലീസിനെ വിളിച്ച് എല്ലാ നിയമനടപടികളും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടി ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ രൂപ ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. വ്യാഴാഴ്ച രാത്രി സൗത്ത് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനില്‍ എംപിയുടെ അപ്പാര്‍ട്ട്‌മെന്റിന് സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാര്‍ കണ്ടതാടെ വഴിയാത്രക്കാര്‍ ഓടിമാറി.
നിയന്ത്രണം വിട്ട കാര്‍ സമീപത്തെ മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു. ആകാശ് മദ്യലഹരിയിലാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് കാറിനുള്ളില്‍ കുടുങ്ങിയ ആകാശിനെ പിന്നീട് പിതാവെത്തിയാണ് പുറത്തെത്തിച്ചത്. തുടര്‍ന്ന് ജാദവ്പൂര്‍ പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തു. എന്തായാലും രൂപ ഗാംഗുലിയുടെ നിലപാടിന് കൈയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍.