കോൽക്കത്ത: നടിയും ബിജെപി എംപിയുമായ രൂപ ഗാംഗുലിയുടെ മകൻ ആകാശ് മുഖോപാധ്യായ് ഓടിച്ച കാർ അപകടത്തിൽപ്പെട്ടു. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. കാല്‍നടയാത്രക്കാര്‍ ഓടിമാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
തെക്കൻ കോല്‍ക്കത്തയിലെ ഗോള്‍ഫ് ഗാര്‍ഡനു സമീപം വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കാറിനുള്ളിൽ കുടുങ്ങിയ പോയ ആകാശിനെ പുറത്തെടുത്തു. ഇയാൾ മദ്യപിച്ച നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നൽകി.
സംഭവത്തിൽ ആകാശിനെ ജാദവ്പുര്‍ പോലീസ് കസ്റ്റഡിയിൽ എടുത്തു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് രൂപ ഗാംഗുലി പ്രതികരിച്ചു.