മാ​വോ​യി​സ്റ്റ് നേ​താ​വ് രൂ​പേ​ഷ് പ്ര​തി​യാ​യ കേ​സ്: കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച അ​ഞ്ച് കേ​സു​ക​ളി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ന്‍; എ​ല്ലാം ക​ള്ള​ക്കേ​സു​ക​ളെ​ന്ന് രൂ​പേ​ഷ്

ത​ല​ശേ​രി: മാ​വോ​യി​സ്റ്റ് വേ​ട്ട​യ്ക്കി​ട​യി​ല്‍ എ​ഴ് മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ട കേ​ര​ള​ത്തി​ല്‍ മാ​വോ​യി​സ്റ്റ് നേ​താ​വ് രൂ​പേ​ഷി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി സ​ര്‍​ക്കാ​ര്‍ രം​ഗ​ത്ത്. രൂ​പേ​ഷ് പ്ര​തി​യാ​യ കേ​സി​ൽ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച് വി​ചാ​ര​ണ തു​ട​ങ്ങാ​നി​രു​ന്ന അ​ഞ്ച് കേ​സു​ക​ളി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ഡി​സ്ട്രി​ക് ഗ​വ. പ്ലീ​ഡ​ര്‍ ബി.​പി ശ​ശീ​ന്ദ്ര​ന്‍ വി​ചാ​ര​ണ കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന​ലെ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് ഗ​വ. പ്ലീ​ഡ​ര്‍ അ​ഞ്ച് കേ​സു​ക​ളി​ലും തു​ട​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​വോ​യി​സ്റ്റ് ബ​ന്ധം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളാ​യ നാ​ല് പേ​രെ കൂ​ടി തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ന്നും കേ​സി​ല്‍ ദൃ​ക്സാ​ക്ഷി​ക​ളു​ണ്ടെ​ന്നും മാ​വോ​യി​സ്റ്റ് സം​ഘ​ട​ന നി​രോ​ധി​ച്ച​താ​ണെ​ന്നും ബി.​പി ശ​ശീ​ന്ദ്ര​ന്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.​

എ​ന്നാ​ല്‍ ത​നി​ക്കെ​തി​രേ​യു​ള്ള യു​എ​പി​എ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ത​ന്‍റെ വി​ടു​ത​ല്‍ ഹ​ർ​ജി കോ​ട​തി ആ​ദ്യം പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും രൂ​പേ​ഷ് കോ​ട​തി​യോ​ട് പ​റ​ഞ്ഞു. ത​നി​ക്കെ​തി​രേ​യു​ള​ള​ത് ക​ള്ള​ക്കേ​സാ​ണ്. ല​ഘു​ലേ​ഖ പി​ടി​ച്ചെ​ടു​ത്തു​വെ​ന്ന​ത് ക​ള്ള​ക്ക​ഥ​യാ​ണ്. ത​ന്നെ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കി ജ​യി​ലി​ല​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും രൂ​പേ​ഷ് കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു.

രൂ​പേ​ഷ് സ്വ​ന്ത​മാ​യി​ട്ടാ​ണ് കേ​സ് വാ​ദി​ക്കു​ന്ന​ത്. രൂ​പേ​ഷി​നെ​തി​രെ പേ​രാ​വൂ​ര്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ര​ണ്ട് കേ​സും പ​യ്യാ​വൂ​രി​ല്‍ ഒ​രു കേ​സും പെ​രി​ങ്ങോ​ത്ത് ഒ​രു കേ​സും കേ​ള​ക​ത്ത് ഒ​രു കേ​സു​മാ​ണു​ള്ള​ത്. ഈ ​സ്ഥ​ല​ത്തെ​ല്ലാം പ​ട്ടാ​ള​വേ​ഷ​ത്തി​ല്‍ തോ​ക്കു​മേ​ന്തി രൂ​പേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം ദേ​ശ​വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്തു​വെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ കേ​സ്.

കേ​ള​ക​ത്ത് ഭാ​ര​ത് സ്‌​റ്റോ​ണ്‍ ക്ര​ഷ​ര്‍ ആ​ക്ര​മി​ക്കു​ക​യും ഫ​ര്‍​ണി​ച്ച​ര്‍, ക​ന്പ്യൂ​ട്ട​ര്‍, സി​സി​ടി​വി എ​ന്നി​വ ത​ക​ര്‍​ക്കു​ക​യും മു​ദ്രാ​വാ​ക്യം മു​ഴ​ക്കു​ക​യും ല​ഘു​ലേ​ഖ വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. ഈ ​സം​ഭ​വ​ങ്ങ​ളി​ലെ​ല്ലാം രൂ​പേ​ഷ് മാ​ത്ര​മാ​ണ് അ​റ​സ്റ്റി​ലാ​യി​രു​ന്ന​ത്. ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നും 2015 ല്‍ ​അ​റ​സ്റ്റി​ലാ​യ രൂ​പേ​ഷ് ഇ​പ്പോ​ഴും റി​മാ​ൻ​ഡി​ലാ​ണു​ള്ള​ത്. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് രൂ​പേ​ഷി​നെ കോ​ട​തി​യി​ല്‍ എ​ത്തി​ക്കാ​റു​ള​ള​ത്.

Related posts