രണ്ടാം പിണറായി സർക്കാരിൽ മുൻ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജയെ തിരിച്ചുകൊണ്ടുവരാൻ കഴിയുമോയെന്ന് ചോദ്യവുമായി നടനും സംവിധായകനുമായ രൂപേഷ് പീതാംബരൻ.
കേരളത്തിലെ മനുഷ്യരുടെ ജീവൻ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇതെന്നും രൂപേഷ് പീതാംബരൻ ഓർമിപ്പിക്കുന്നു.
പോസ്റ്റിന്റെ പൂർണരൂപം
“No offense to the current Health Minister of Kerala! നിയമസഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും, ശൈലജ ടീച്ചർക്ക് ആരോഗ്യ മന്ത്രിസ്ഥാനം തിരിച്ചു കൊടുക്കുന്നതിന് ഒരു തീരുമാനം ആക്കാമെങ്കിൽ , കേരളത്തിൽ പട്ടിണിയും, സാമ്പത്തിക പ്രതിസന്ധിയും, ആത്മഹത്യയും ഒഴിവാക്കാമായിരുന്നു!!
കേരളത്തിലെ മനുഷ്യരുടെ ജീവൻ വെച്ച് കളിക്കേണ്ട ഒരു സമയം അല്ല ഇത്!! എന്ന്, കേരളത്തിൽ വോട്ട് ചെയ്ത ഒരു പൗരൻ!!
– രൂപേഷ് പീതാംബരൻ
എല്ലാവർക്കും അവരുടെ അഭിപ്രായം ഈ പോസ്റ്റിന്റെ അടിയിൽ പറായാം! ഞാൻ പറഞ്ഞത് എന്റെ അഭിപ്രായം!!
#bringbackshailajateacher”
പകർച്ചവ്യാധിയുടെ ആദ്യ തരംഗത്തിൽ നേതൃത്വ പാടവത്തിന് അന്താരാഷ്ട്ര പ്രശംസ നേടിയ കെ.കെ. ഷൈലജ 61,035 വോട്ടുകൾക്ക് റെക്കോർഡ് ലീഡ് നേടിയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് വിജയിച്ചത്.
കേരളത്തിന്റെ സമീപകാല തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലീഡ് ആണിത്.