നീണ്ട ഇടവേളയ്ക്കുശേഷം തോമസ് ചാക്കോയും തുളസിയും കണ്ടുമുട്ടിയപ്പോള്‍! ഇരുപത്തിമൂന്ന് വര്‍ഷത്തിനുശേഷത്തെ കണ്ടുമുട്ടലിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ച് രൂപേഷ് പീതാംബരന്‍; ചിത്രം വൈറല്‍

സ്ഫടികം സിനിമയില്‍ മോഹന്‍ലാലിന്റെ കഥാപാത്രം തോമസ് ചാക്കോയുടേയും ഉര്‍വശി അവതരിപ്പിച്ച തുളസി എന്ന കഥാപാത്രത്തിന്റേയും ബാല്യകാലം അവതരിപ്പിച്ചവര്‍ വീണ്ടും കണ്ടുമുട്ടി. ഈ അപൂര്‍വ്വ സംഗമത്തിന്റെ കാര്യം ചിത്രം സഹിതം പങ്കുവച്ചതാവട്ടെ, രൂപേഷ് പീതാംബരനും. സിനിമ പുറത്തിറങ്ങി 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തോമസ് ചാക്കോയും തുളസിയും സിനിമയ്ക്ക് പുറത്ത് വീണ്ടും കണ്ടതെന്ന പ്രത്യേകതയുമുണ്ട്. രൂപേഷ് പീതാംബരനും ആര്യയും ആണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരും ഒരുമിച്ചിരിക്കുന്ന ചിത്രം രൂപേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

സ്ഫടികം എന്ന ചിത്രത്തിലേതുപോലെ തന്നെ സ്‌കൂള്‍ ടീച്ചറായാണോ ആര്യയുടെയും തിരിച്ചുവരവെന്ന് ചോദിച്ച ആരാധകന് അല്ല, ഡോക്ടറായാണെന്ന് രൂപേഷ് മറുപടിയും കൊടുത്തു. ഉപ്പുകല്ലില്‍ നിന്ന് കരഞ്ഞ കൂട്ടുകാരന് കുടിക്കാന്‍ വെള്ളം കൊടുത്ത തുളസി തിരിച്ചെത്തിയിരിക്കുന്നു എന്ന തലക്കെട്ടോടുകൂടി സോഷ്യല്‍മീഡിയയില്‍ മുഴുവന്‍ പറന്നുകളിക്കുകയാണ് രൂപേഷ് പങ്കുവച്ച ചിത്രങ്ങള്‍.

 

Related posts