ജീവിതത്തില്‍ ഹീറോയിസം ചെയ്യാന്‍ കഴിയാത്തവര്‍ എങ്ങനെ സ്‌ക്രീനില്‍ ഹീറോയിസം കാണിക്കും? അവരെക്കുറിച്ചാലോചിക്കുമ്പോള്‍ മിണ്ടിതിരിക്കാന്‍ പറ്റുന്നില്ല; വിവാദ വിഷയത്തില്‍ പ്രതികരണവുമായി രൂപേഷ് പീതാംബരന്‍

താരസംഘടനയായ അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതും ഇതേത്തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ രാജി വയ്ക്കുകയും ചെയ്ത സംഭവം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്. തങ്ങളുടെ അഭിപ്രായ പ്രകടനങ്ങളുമായി നിരവധി താരങ്ങളും പ്രമുഖരും രംഗത്തെത്തുകയും ചെയ്യുന്നുണ്ട്.

ഇക്കൂട്ടത്തില്‍ നടന്‍ രൂപേഷ് പീതാംബരന്റെ അഭിപ്രായമാണിപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. ഒറ്റയ്ക്ക് പൊരുതാന്‍ കഴിയാത്തവര്‍ക്ക് വേണ്ടി പൊരുതുകയാണ് സിനിമാ സംഘടനകള്‍ ചെയ്യേണ്ടതെന്നും തന്റെ വീട്ടിലുള്ള പെങ്ങന്മാരെയും ഭാര്യയെയും മകളെയും കുറിച്ചോര്‍ക്കുമ്പോള്‍ ഒന്നും മിണ്ടാതെയിരിക്കാന്‍ കഴിയുന്നില്ലെന്നും രൂപേഷ് പറയുന്നു.

രൂപേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

താല്‍പര്യം വിട്ടുപോയത് കാരണം ഞാന്‍ ഫെയ്‌സ്ബുക്കില്‍ നിന്നും കുറച്ചു നാളുകളായി മാറി നില്‍ക്കുകയായിരുന്നു. ഇന്ന് ഞാന്‍ വീണ്ടും തിരിച്ചു വന്നു, കാരണം അത് അനിവാര്യമാണെന്ന് എനിക്ക് തോന്നുന്നു.

ഹീറോയിസം ജീവിതത്തില്‍ ചെയാന്‍ അറിയാത്ത അണ്ണന്മാര്‍ എങ്ങനെയാ സ്‌ക്രീനില്‍ അത് ചെയുക?? സിനിമാ സംഘടനകള്‍ തനിയെ നിന്ന് പൊരുതാന്‍ കഴിയാത്തവരോടൊപ്പം അവര്‍ക്കായി പോരാടുകയാണ് ചെയ്യേണ്ടത്.

P.S : ഇത് വൈറല്‍ ആവാന്‍ വേണ്ടിയുള്ള പോസ്റ്റ് അല്ലാ! എന്റെ വീട്ടിലും ഉണ്ട് പെങ്ങമ്മാരും, ഭാര്യ, മകള്‍ ഒക്കെ ( എന്റെ അമ്മ കുറച്ചു നാള്‍ മുന്‍പ് മരിച്ചു പോയി അതുകൊണ്ട് അമ്മയെ ഇവിടെ പരാമര്‍ശിക്കുന്നില്ല ) അവരെ പറ്റി ആലോചിക്കുമ്പോള്‍ മിണ്ടാതെയിരിക്കുവാന്‍ പറ്റുന്നില്ല.

Related posts