വൈപ്പിൻ: രണ്ടു റോ റോ ജങ്കാറുകൾ സർവീസ് നടത്തിയിട്ടും യാത്രക്കാരുടെ തിരക്ക് വർധിക്കുന്നത് കിൻകോയുടെ സർവീസ് നടത്തിപ്പിലെ അപാകതയെന്ന് വൈപ്പിൻ-ഫോർട്ടുകൊച്ചി ഫെറി പാസഞ്ചേഴ്സ് അസോസിയേഷൻ.
സാമൂഹ്യഅകലം പാലിക്കുവാൻ യാത്രക്കാർ തയാറാകുന്നില്ലെന്ന കെഎസ്ഐഎൻസിയുടെ നിലപാട് ഉത്തരവാദിത്തത്തിൽനിന്നുള്ള ഒളിച്ചോട്ടമാണെന്നാണ് അസോസിയേഷൻ കുറ്റപ്പെടുത്തി.
മൂന്നു മിനിറ്റു യാത്രയ്ക്ക് അരമുക്കാൽ മണിക്കൂർ കാത്തിരിക്കേണ്ടിവരുന്നത് ഒഴിവാക്കിയാൽ പ്രശനം തീരും. ഈ സാഹചര്യത്തിൽ ഇടവേളകൾ കുറക്കുകയാണ് വേണ്ടതെന്ന് അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് ചമ്മിണി, സെക്രട്ടറി ജെയിംസ് തറമ്മേൽ എന്നിവർ ആവശ്യപ്പെട്ടു.
ഒപ്പം സമാന്തര സർവീസിനായി ഫെറി ബോട്ടും ഉപയോഗിക്കണം. സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നു പറഞ്ഞ് യാത്രക്കാരെയും പോലീസിനെയും പഴിചാരിയിട്ട് കാര്യമില്ല.
ലാഭത്തിൽ സർവീസ് നടത്താനുള്ള കുതന്ത്രമാണ് കിൻകോ നടപ്പാക്കുന്നത്. ലോക്ക് ഡൗണ്‍കാലത്ത് കെഎസ്ആർടിസിയും മറ്റ് സ്വകാര്യ മേഖലയിലെ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നഷ്ടം സഹിച്ചും സർവീസ് നടത്തുന്പോൾ കിൻകോ മാത്രം ലാഭക്കൊതിയിൽ സർവീസ് നടത്തുന്നത് വിവേചനമാണ്.