ഒമ്പതു വയസുകാരി മലയാളി പെണ്‍കുട്ടി യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ സേഫ്റ്റി ഓഫീസര്‍! തിളക്കമുള്ള വിജയഗാഥ അറിയാതെ പോകരുത്…

കെന്‍റ് (ലണ്ടൻ): പഠനത്തോടൊപ്പം ജോലിയും ചെയ്ത് സ്വന്തം ചെലവിനും അത്യാവശ്യം സമ്പാദ്യത്തിനുമൊക്കെ വക കാണുന്നവര്‍ ഇന്നു ഏറെയാണ്.

എന്നാല്‍, വെറും ഒമ്പതു വയസുകാരി മലയാളി പെണ്‍കുട്ടി യുകെയില്‍ ഇത്തരമൊരു ജോലി നേടുമ്പോള്‍ അത് കൂടുതല്‍ തിളക്കമുള്ള വിജയഗാഥയാകുന്നു.

ആന്‍ഡ്രോമെഡേ റോസ് ജോസഫ് എന്ന ഈ കൊച്ചു മിടുക്കി യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ സേഫ്റ്റി ഓഫീസറാണ് .

അനധികൃത പാര്‍ക്കിംഗിനെതിരായ ബോധവത്കരണമാണ് ആന്‍ഡ്രോമെഡ ഈ ഡ്യൂട്ടിയില്‍ പ്രധാനമായും ചെയ്തു വരുന്നത്.

ഒരിക്കല്‍ തന്‍റെ സ്കൂളിനു മുന്നില്‍ അച്ഛനും മറ്റൊരു വാഹന ഉടമയുമായി പാര്‍ക്കിംഗിനെച്ചൊല്ലി തര്‍ക്കമുണ്ടായതിനെതുടർന്നാണ് ആന്‍ഡ്രോമെഡ സ്വന്തം നിലയ്ക്ക് ഈ ബോധവത്കരണം ആരംഭിച്ചത്.

ഇതിനായി സേഫ്റ്റി പോസ്റ്ററുകളും സ്വന്തമായി രൂപകല്‍പ്പന ചെയ്യുന്നു.

ഈ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായാണ് സെന്‍റ് തോമസ് ഓഫ് കാന്‍റര്‍ബറി ആര്‍സി പ്രൈമറി സ്കൂളിന്‍റെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റ് ഓഫീസറായി സ്കൂള്‍ അധികൃതര്‍ ആന്‍ഡ്രോമെഡയെ നിയമിച്ചത്.

ജോസ് കുമ്പിളുവേലില്‍

Related posts

Leave a Comment