തിരുവനന്തപുരം: കാണാതായ ആളെ കണ്ടെത്തിയതിനുശേഷം കോടതിയിൽ ഹാജരാക്കാൻ ഫോണിൽ വിളിച്ച് മുൻകൂർ അനുമതി തേടിയ എഎസ്ഐയെ ശകാരിച്ച വനിതാ മജിസ്ട്രേറ്റിന് സ്ഥാന ചലനം.
നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്-വണ്‍ കോടതി മജിസ്ട്രേറ്റ് തിയാര റോസ് മേരിയെയാണ് നെയ്യാറ്റിൻകര മുൻസിഫ് കോടതിയിലേക്ക് സ്ഥലം മാറ്റിയത്.
അഡീഷണൽ മുൻസിഫ് കോടതി മജിസ്ട്രേറ്റ് ബി. ശാലിനിയെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്-വണ്‍ കോടതി മജിസ്ട്രേറ്റായി പകരം നിയമിക്കുകയും ചെയ്തു.
ഇതുസംബന്ധിച്ച രജിസ്ട്രറുടെ ഉത്തരവും ഇന്നലെ പുറത്തിറങ്ങി. ഈ വനിതാ മജിസ്ട്രേറ്റ് ആദ്യം ജോലി ചെയ്തിരുന്നത് കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിയിലായിരുന്നു.
അക്കാലത്തും ഈ മജിസ്ട്രേറ്റിനെതിരേ നിരവധി പരാതികൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് വന്നിരുന്നു. അന്ന് വനിതാ മജിസ്ട്രേറ്റിനെ കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിൽ നിന്നും സ്ഥലം മാറ്റി നെയ്യാറ്റിൻകരയിൽ നിയമിക്കുകയായിരുന്നു.