ന്യൂഡൽഹി: എന്റെ അച്ഛൻ കരുതുന്നത് ഞാൻ ഇവിടെ ചരിത്രം പഠിക്കുകയാണെന്നാണ്. എന്നാൽ അദ്ദേഹത്തിന് അറിയില്ലല്ലോ ഞാൻ ചരിത്രം സൃഷ്ടിക്കുന്ന തിരക്കിലാണെന്ന്: പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് രാജ്യതലസ്ഥാനത്തു പ്രതിഷേധം നടക്കുന്പോൾ ഡൽഹി ജന്ദർ മന്തറിൽ പോലീസുകാരനു നേരെ റോസാപ്പൂവ് നീട്ടി നിന്ന പെണ്‍കുട്ടിയുടെ കൈവശം ഉണ്ടായിരുന്ന പോസ്റ്ററിൽ എഴുതിയിരുന്ന വാചകമാണിത്.
ഒരു കൈയിലെ പ്ലക്കാർഡിൽ ഇങ്ങനെ എഴുതി മറുകൈയിൽ റോസാപ്പൂവ് ഡൽഹി പോലീസുകാരനുനേരെ നീട്ടിയ പെണ്‍കുട്ടിയുടെ ചിത്രമായിരുന്നു വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിലെ ചർച്ച. ഇത്തരത്തിൽ നിരവധി വിദ്യാർഥികളാണ് സമരത്തിനിടെ പൂക്കൾ കൈയിലേന്തി മുദ്രാവാക്യം വിളിച്ചത്. ഈ ദൃശ്യങ്ങൾ ഇപ്പോൾ രാജ്യമാകെ പങ്കുവയ്ക്കപ്പെടുകയാണ്.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിക്കാൻ അണിചേർന്നത്. പാട്ട് പാടിയും നൃത്തം ചെയ്തും സർക്കാരിനെതിരേ ആസാദി മുദ്രാവാക്യം മുഴക്കിയുമുള്ള പ്രതിഷേധത്തിനിടെയാണ്, പ്രതിരോധിക്കാൻ നിന്ന പോലീസുകാർക്ക് സമരക്കാർ റോസാ പുഷ്പങ്ങൾ നൽകുന്ന കാഴ്ചയും ഇടംപിടിക്കുന്നത്.
അതിനിടെ ജന്ദർ മന്ദർ, സുരാജ്മൽ സ്റ്റേഡിയം, ഭവാന രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവിടങ്ങളിലെ സമരക്കാർക്ക് വാഴപ്പഴവും ലഘുഭക്ഷണവും നൽകി ഡൽഹി പോലീസ് ചീത്തപ്പേര് മാറ്റിയെടുക്കാനും ശ്രമിച്ചു. ജന്ദർ മന്തറിൽ പാട്ടു പാടിയും നൃത്തം ചെയ്തും യുവാക്കൾ വൈകുന്നേരം വരെ സമരം ചെയ്തു. ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്.
Danda pada, gulaab khila… Aur dhulai Karo, Kamal bhi khilega…
Protestors offering flowers to Delhi police. pic.twitter.com/WikbsyiXrv
— Deepankar Chatterjee (@deecee_quips) December 19, 2019
pic of the day!
a protestor gifting flower to a delhi policeman after being beaten brutally by police the previous day. this is the real India🇮🇳#CAA_NRC #CAAProtest #Delhi #DelhiPolice pic.twitter.com/8aWTWELayQ— Pardeep Nain (@pnain19) December 19, 2019