വൈകുന്നേരത്തെ കാപ്പിക്ക് ഇന്ത്യാക്കാർ കഴിക്കുന്ന പലഹാരങ്ങൾ പലതുണ്ട്. ബജി, ബോണ്ട, പഴംപൊരി, പരിപ്പുവട, സവാളവട തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു. ഈ പട്ടികയിലേക്ക് പുതിയൊരു വിഭവം കൂടി വരുന്നു. പേര് “റോസ് ഭാജിയ’. പേര് പോലെതന്നെ വിചിത്രമായ പലഹാരം. റോസാപ്പൂക്കൾ കൂടി ഉപയോഗിച്ചാണ് ഇത് തയാറാക്കുന്നത്.
വളരെ എളുപ്പത്തിൽ ഇതുണ്ടാക്കാം. കഴുകിവൃത്തിയാക്കിയ റോസാപ്പൂക്കൾ വിവിധ ചേരുവകൾ ചേർത്തു കുഴച്ച കടലമാവിൽ മുക്കി എണ്ണയിൽ വറുത്തെടുക്കുന്നു. പുത്തൻവിഭവം പരിചയ്പെടുത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ‘റോസ് ഭാജിയ’ സ്വാദിഷ്ടമാണെന്നു കഴിച്ചവർ പറയുന്നതും വീഡിയോയിലുണ്ട്.
ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ട ഫുഡിജംഗ്ഷൻ എന്ന ഫുഡ് വ്ളോഗിംഗിന്റെ പാചകദൃശ്യങ്ങൾക്കു വ്യാപകമായ പ്രതികരണങ്ങളാണു ലഭിച്ചത്. എന്നാൽ, ചിലർ വിയോജിക്കുകയും ചിലർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഈ മാസമാദ്യം, ഡെയ്സി പൂക്കളിൽനിന്ന് പക്കോഡ തയാറാക്കുന്ന വീഡിയോ പങ്കിട്ടും ഇവർ ഭക്ഷണപ്രിയരെ അമ്പരപ്പിച്ചിരുന്നു വീഡിയോ കാണാം…