ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളത്തില്‍ തിരക്കുള്ള നടന്മാരുടെ ഗണത്തിലേക്കുയര്‍ന്ന താരമാണ് റോഷന്‍ മാത്യു.
2015 ല്‍ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണി എന്ന മലയാള സിനിമയിലൂടെയായിരുന്നു റോഷന്റെ സിനിമ അരങ്ങേറ്റം. മമ്മൂട്ടി നയന്‍താര തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ പുതിയ നിയമം എന്ന സിനിമയിലെ നെഗറ്റീവ് റോള്‍ താരത്തെ കൂടുതല്‍ പ്രശസ്തിയിലേക്ക് നയിച്ചു.
പൃഥ്വിരാജ്, പാര്‍വതി തിരുവോത്ത്, നസ്രിയ ഫഹദ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ കൂടെ എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഈ സിനിമയുടെ ഷൂട്ടിംഗ് വേളയില്‍ പ്രിയ നടി നസ്രിയ കാരണം തന്റെ ജീവിതം മാറിമറിഞ്ഞ അനുഭവം റോഷന്‍ മാത്യു ഈ അടുത്ത് പങ്കുവെക്കുകയുണ്ടായി.
ഒരു ചാനലിലാണ് താരം ഈ സംഭവം പുറത്ത് പറഞ്ഞത്. നസ്രിയ കാരണം തന്റെ അഭിനയത്തില്‍ വന്ന മാറ്റമാണ് റോഷന്‍ മാത്യു പങ്കുവെച്ചത്.
റോഷന്‍ മാത്യുവിന്റെ വാക്കുകള്‍ ഇങ്ങനെയാണ്… ഡയലോഗുകള്‍ പഠിച്ച് കഥാപാത്രമാകാന്‍ ഒരുപാട് സമയം എടുക്കുന്ന ആളായിരുന്നു ഞാന്‍. കതപാത്രമായി മാറാന്‍ ഒരുപാട് മുന്‍കൂര്‍ തയ്യാറെടുപ്പുകള്‍ ഞാന്‍ നടത്തുമായിരുന്നു.
പക്ഷേ കൂടെ എന്ന സിനിമയില്‍ നസ്രിയയോട് കൂടി അഭിനയിച്ചതിനു ശേഷം എന്റെ ആ ഒരു ആറ്റിറ്റിയൂഡ് മാറി കിട്ടി.
കഥാപാത്രങ്ങളെ കൂളായി സമീപിക്കുന്ന ആളാണ് നസ്രിയ. കഥാപാത്രം ആകുമ്പോള്‍ ആ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ അല്ലാത്ത സമയത്ത് കൂളായി നില്‍ക്കാനും നസ്രിയ മിടുക്കിയാണ്.
പക്ഷേ കൂടെ എന്ന സിനിമയ്ക്ക് ശേഷം എന്റെ അഭിനയത്തെ പൊളിച്ചടക്കി കൈയില്‍ തരുകയായിരുന്നു നസ്രിയ.
ഒപ്പം ഫഹദിനെ കുറിച്ചും റോഷന്‍ മാത്യു മനസ്സു തുറന്നു. തന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ഒരു വ്യക്തിയാണ് ഫഹദ്.
അദ്ദേഹത്തോടൊപ്പം ഒന്നിച്ച് അഭിനയിക്കാന്‍ വളരെ ആഗ്രഹിച്ചിരുന്നു. സീ യൂ സൂണ്‍ എന്ന സിനിമയില്‍ അത് സാധിച്ചു. എന്ന് റോഷന്‍ മാത്യു കൂട്ടിച്ചേര്‍ത്തു…