സ്നേഹത്തോടെയും ബഹുമാനത്തോടെയും നമ്മൾ അ ദ്ദേഹത്തെ വിളിക്കും ഡിക്യൂ എന്ന്. എന്റെ എക്കാലത്തെയും വലിയ സ്വപ്നങ്ങളില്‍ ഒന്നായ താങ്കളുമായി ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചതിന് എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ താങ്കളോട് നന്ദി അറിയിക്കുന്നു.
നമ്മളൊന്നിച്ച് ചെലവഴിച്ച നിമിഷങ്ങളിലൂടെ ഞാന്‍ മനസിലാക്കിയ കാര്യമുണ്ട്, താങ്കള്‍ മികച്ചൊരു മനുഷ്യനാണെന്ന്. ആ ഗുണം തന്നെയാണ് താങ്കളെ മികച്ചൊരു നടനാക്കുന്നതും.
എന്റെ എല്ലാ സഹപ്രവര്‍ത്തകരായ സംവിധായകരോടും ഞാന്‍ പറയും, ദുല്‍ക്കര്‍ സല്‍മാനുമായി ജോലി ചെയ്യുക എന്നത് നിങ്ങളുടെ കരിയറില്‍ ഒരിക്കലും മിസ് ചെയ്യാന്‍ പാടില്ലാത്ത അനുഭവമാണെന്ന് റോഷന് ആന്‍ഡ്രൂസ്