പരാജയപ്പെട്ട സിനിമകളെ ആളുകള് കണ്ണടച്ചു വിമര്ശിക്കുന്നതിനെതിരേ തുറന്നടിച്ച് സംവിധായകന് റോഷന് ആന്ഡ്രൂസ്.
നിരവധി പേരുടെ ഉപജീവനമാര്ഗമാണ് സിനിമ.
കൊറിയയിലൊന്നും ആരും സിനിമയെ വിമര്ശിക്കില്ല. ഇവിടെ ആളുകള് സിനിമയെ വിമര്ശിച്ച് താഴെയിറക്കുകയാണെന്നും റോഷന് ആന്ഡ്രൂസ് ഒരു അഭിമുഖത്തില് പറഞ്ഞു.
സിനിമ പോസ്റ്റര് ഒട്ടിക്കുന്ന ആളുകള് മുതല് നിരവധി ആളുകളുടെ ഉപജീവനമാര്ഗമാണ് സിനിമ. കൊറിയയില് സിനിമയെ ആരും വിമര്ശിക്കില്ല.
അവര് സിനിമയെ സപ്പോര്ട്ട് ചെയ്യും. ഇവിടെ നടക്കുന്ന വിമര്ശനങ്ങള് സിനിമയെ നശിപ്പിച്ച് താഴെയിറക്കും. വിമര്ശിക്കാം, പക്ഷേ വിമര്ശിക്കുന്നവര്ക്ക് അതിനുള്ള ക്വാളിറ്റി വേണമെന്നും റോഷന് ആന്ഡ്രൂസ് പറഞ്ഞു.
വിമര്ശിക്കുന്നവര് ചിന്തിക്കേണ്ടത് അതിനുള്ള യോഗ്യത തങ്ങള്ക്കുണ്ടോയെന്നാണ്. ട്രോള് ഉണ്ടാക്കുന്നവര് അവര്ക്കും ഭാര്യയും കുടുംബവും ഉണ്ടെന്ന് ചിന്തിക്കണം.
ട്രോള് ചെയ്യപ്പെടുന്ന കലാകാരന്റെ മാനസികാവസ്ഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കുന്നുണ്ടോ എന്നും റോഷന് ആന്ഡ്രൂസ് കൂട്ടിച്ചേര്ത്തു.