‘ഇതിലും കുഴിയില്‍ തന്നെ ആണോടെ’ എന്ന കമന്റുമായി പ്രേക്ഷകന്‍ ! റോഷന്‍ ബഷീര്‍ മറുപടി കൊടുത്തത് തികച്ചും അശ്ലീലമായി…

മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെ കരിയറില്‍ ബ്രേക്ക് കിട്ടിയ നടനാണ് റോഷന്‍ ബഷീര്‍. ചിത്രത്തില്‍ നായകന്റെ കുടുംബത്തെ ശല്യം ചെയ്യാനായി എത്തുന്ന വരുണ്‍ പ്രഭാകര്‍ എന്ന കൗമാരക്കാരനായാണ് റോഷന്‍ വേഷമിട്ടത്.

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തില്‍ വരുണ്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇല്ലായെന്ന് ആദ്യമേ തന്നെ റോഷന്‍ ഉത്തരം തന്നിരുന്നു. ചെറിയ ചില ചിത്രങ്ങളിലൂടെ ഇപ്പോഴും റോഷന്‍ അഭിനയരംഗത്ത് സജീവമാണ്.

പുതിയ ഒരു സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്ക് വെച്ചപ്പോള്‍ കമന്റിട്ട ഒരു പ്രേക്ഷകന് താരം കൊടുത്ത മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ദൃശ്യത്തില്‍ വരുണിനെ കുഴിച്ചിട്ടതിന് പിന്നാലെയാണ് പോലീസും മലയാളി പ്രേക്ഷകരും.

അത് കൊണ്ട് തന്നെയാണ് ഒരു പ്രേക്ഷകന്‍ ‘ഇതിലും കുഴിയില്‍ തന്നെ ആണൊടെ’ എന്ന് ചോദിച്ചത്. അതിന് മറുപടിയായി ‘അല്ലേടാ നിന്റെ അമ്മേടെ നെഞ്ചത്ത്’ എന്നാണ് താരം കമന്റിട്ടത്. സംഭവം വൈറലായതോടെ റോഷന്‍ ആ കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Related posts

Leave a Comment