ത​ല​സ്ഥാ​ന​ത്ത് വെ​ള്ള​മി​ല്ലാ​തെ വ​ല​ഞ്ഞ് ജ​നം: ഇ​ന്ന് വൈ​കി​ട്ട് നാ​ല് മ​ണി​ക്ക് മു​ൻ​പ് വെ​ള്ളം എ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

തിരുവനന്തപുരം: കഴിഞ്ഞ നാല് ദിവസമായി നഗരത്തിൽ തുടരുന്ന കുടിവെള്ള പ്രതിസന്ധിയിൽ പ്രതികരിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. ഇന്ന് വൈകിട്ട് നാല് മണിക്ക് മുൻപ് വെള്ളം എല്ലായിടത്തും എത്തിക്കാൻ കഴിയുമെന്നും ഇനി ഇത്തരം സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നീക്കങ്ങൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ഇ​ന്ന​ലെ രാ​ത്രി പ​മ്പിം​ഗ് നേ​രി​യ രീ​തി​യി​ൽ പു​ന​രാ​രം​ഭി​ച്ചി​രു​ന്നു. പ​മ്പിം​ഗ് കൂ​ടു​ത​ൽ പ്ര​ഷ​റി​ലേ​ക്ക് വ​ന്ന​പ്പോ​ൾ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി. തു​ട​ർ​ന്ന് പ​മ്പിം​ഗ് കു​റ​ച്ച് നേ​രം മാ​റ്റി​വ​യ്ക്കേ​ണ്ടി വ​ന്നു. സാ​ങ്കേ​തി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​യി.​ജ​ന​ങ്ങ​ൾ വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വി​ച്ച​ത്, സാ​ധ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ടാ​ങ്ക​റു​ക​ളി​ലാ​യി വെ​ള്ളം എ​ത്തി​ക്കു​ന്നു​ണ്ടെ​ന്നും റി​സ്കി ഓ​പ്പ​റേ​ഷ​നാ​യി 40 മ​ണി​ക്കൂ​റോ​ളം അ​ധി​ക​മാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ക​രു​ത​ലോ​ടെ പോ​കാ​ൻ ശ്ര​മി​ക്കും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

നഗരത്തിൽ പമ്പിംഗ് ഇന്നലെ രാത്രി വീണ്ടും തുടങ്ങിയെങ്കിലും ചിലയിടങ്ങളിൽ ലീക്ക് കണ്ടെത്തിയതിനാൽ തുടരാൻ കഴിഞ്ഞില്ല. തകരാർ പരിഹരിച്ചതിന് ശേഷം പമ്പിംഗ് പൂർണ തോതിൽ തുടങ്ങുമെന്നാണ് വാട്ടർ അതോറിറ്റി അറിയിച്ചിരുന്നത്.

തി​രു​വ​ന​ന്ത​പു​രം – ക​ന്യാ​കു​മാ​രി റെ​യി​ൽ​വേ പാ​ത ഇ​ര​ട്ടി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലെ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന ജോ​ലി​യെ തു​ട​ർ​ന്ന് നാ​ല് ദി​വ​സ​മാ​യി ന​ഗ​ര​ത്തി​ൽ കു​ടി​വെ​ള്ളം മു​ട​ങ്ങി​യി​രു​ന്നു. 44 വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള വി​ത​ര​ണ​മാ​ണ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. പ​മ്പിം​ഗ് പൂ​ർ​ണ​മാ​യും ത​ട​യു​ന്ന​ത് വ​രെ പ്ര​ദേ​ശ​ങ്ങ​ളി​ൽ ടാ​ങ്ക​റു​ക​ളി​ൽ ജ​ല​വി​ത​ര​ണം തു​ട​രു​മെ​ന്ന് ന​ഗ​ര​സ​ഭ അ​റി​യി​ച്ച​താ​ണ്.

 

Related posts

Leave a Comment