സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ് റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ പൊറോട്ടയടി. പൈനാവിലെ ഒരു തട്ടുകടയില്‍ കട്ടന്‍ചായ കുടിക്കാന്‍ കയറിയപ്പോഴായിരുന്നു എംഎല്‍എ പൊറോട്ടയടിയിലുള്ള തന്റെ വൈഭവം കാണിച്ചത്. സംഭവം എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണിപ്പോള്‍.
ജയകൃഷ്ണന്‍ പുതിയേടത്ത് ആണ് വിഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചെറുപ്പകാലത്തു കെഎസ്‌സിയുടെ ഭാരവാഹി ആയിരുന്ന സമയത്താണ് എംഎല്‍എ പൊറോട്ട വീശാന്‍ പഠിച്ചത്. വര്‍ഷം തോറും നടത്തിയിരുന്നു ക്യാംപുകളില്‍ കുട്ടികള്‍ക്കു നല്‍കിയിരുന്ന പ്രഭാത ഭക്ഷണമായിരുന്നു പൊറോട്ടയെന്നും അന്നു കെഎസ് സി പണം ലാഭിക്കുന്നതിനായി അംഗങ്ങള്‍ തന്നെയാണ് പൊറോട്ട അടിച്ചിരുന്നതെന്നും കുറിപ്പില്‍ പറയുന്നു.
വര്‍ഷാവര്‍ഷം നടക്കുന്ന കെഎസ് സി അന്നത്തെ ആ പരിചയം തട്ടുകടയില്‍ പൊറോട്ട വീശുന്ന ചേട്ടനെ കണ്ടപ്പോള്‍ എംഎല്‍എ പുതുക്കുകയാണു ചെയ്തത്. എംഎല്‍എയുടെ തലക്കനമില്ലാത്ത വ്യക്തിയാണ് റോഷി അഗസ്റ്റിനെന്നും ജനപ്രതിനിധിയെന്നതു ജനങ്ങള്‍ നല്‍കിയ ഔദാര്യമാണെന്നു മനസിലാക്കുന്ന വ്യക്തിയാണെന്നും കുറിപ്പില്‍ പറയുന്നു.
ജയകൃഷ്ണന്റെ കുറിപ്പിന്റെ പുര്‍ണരൂപം ഇങ്ങനെ…
റോഷി അഗസ്റ്റിന്‍ ഇങ്ങനാണ്..
പൈനാവിലെ സഫയെന്ന തട്ടുകടയില്‍ കട്ടന്‍ ചായ കുടിക്കാന്‍ കയറിയതാണ്. അപ്പോഴാണ് കടക്കാരന്‍ ചേട്ടന്‍ പൊറോട്ട അടിക്കുന്നത്. കണ്ടത്. അപ്പോള്‍ എംഎല്‍എയ്ക്ക് കൗതുകം.
പണ്ട് കെഎസ് സി യുടെ സംസ്ഥാന അധ്യക്ഷനായിരുന്ന സമയത്ത് വര്‍ഷത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന ക്യാമ്പ് പതിവായിരുന്നു. ആ സമയത്ത് ക്യാമ്പ് അംഗങ്ങള്‍ക്ക് പ്രഭാത ഭക്ഷണമായി നല്‍കുന്നത് മിക്കപ്പോഴും പൊറോട്ട ആയിരുന്നു.
ചെലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി ഭക്ഷണം തയ്യാറാക്കുന്നത് കെഎസ്‌സി ക്കാര്‍ തന്നെയായിരുന്നു. ആ സമയത്ത് റോഷി അഗസ്റ്റിന്‍ പൊറോട്ട അടിക്കുമായിരുന്നു. അന്നത്തെ പൊറോട്ട വീശല്‍ താന്‍ ഇപ്പോഴും മറന്നിട്ടില്ല എന്ന് പരീക്ഷിക്കാന്‍ ചെയ്ത പണിയാണിത്.
റോഷി അങ്ങനെയാണ് വന്നവഴി ഒന്നും മറന്നിട്ടില്ല.. താന്‍ എംഎല്‍എ ആണെന്നോ അത് അഹങ്കരിക്കാന്‍ ഉള്ള ഒരു കാര്യവും ഇല്ലെന്നും അദ്ദേഹത്തിന് നന്നായി അറിയാം. ജനപ്രതിനിധി എന്ന സ്ഥാനം ജനങ്ങള്‍ നല്‍കിയ ഔദാര്യമെന്ന എന്ന നല്ല ബോധ്യമുണ്ട് അദ്ദേഹത്തിന്.
കെഎസ് സി ഭാരവാഹിയായിരുന്ന സമയം മുതല്‍ അദ്ദേഹത്തെ അറിയാവുന്ന ആളുകള്‍ എംഎല്‍എ ആയിട്ടും വിളിക്കുന്ന പേര് സാറ് കുട്ടി അല്ല . റോഷി എന്ന് മാത്രമാണ്. അതാണ് റോഷിയുടെ മഹത്വം എത്ര ഉയരങ്ങളില്‍ എത്തിയാലും എളിമയും വിനയവും അത് റോഷിയോളം വരില്ല മറ്റാര്‍ക്കും..
ശരിക്കും എല്ലാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാതൃകയാണ് റോഷിയുടെ ഓരോ പ്രവര്‍ത്തനവും 22 വര്‍ഷം മുമ്പ് കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ കാല്‍നടയാത്രയില്‍ പങ്കെടുത്ത ഓരോ കെഎസ്സി പ്രവര്‍ത്തകനെയും ഇന്നും പേരെടുത്ത് വിളിക്കാന്‍ റോഷിക്ക് കഴിയുന്നതും പ്രവര്‍ത്തകരോടുള്ള ആത്മബന്ധം സൂക്ഷിക്കുന്നത് കൊണ്ടുതന്നെ.