മുക്കം: കോവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ മരണപ്പെട്ട മുന്നൂറോളം മലയാളി പ്രവാസികളുടെ കുടുംബങ്ങൾ അവരുടെ കണ്ണീരോർമകളിൽ കഴിയുമ്പോൾ കരവിരുതിലൂടെ അത്രയും പേരുടെ ക്യാരിക്കേച്ചറുകൾ വരച്ചു അവരുടെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലിയർപ്പിക്കുകയാണ് കാരിക്കേച്ചറിസ്റ്റ് റോഷ്ന.
ഒപ്പം തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന മലയാളി പ്രവാസികളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നു എന്ന പരാതിയും അതിലുള്ള പ്രതിഷേധവും ഈ രചനയിലുണ്ട്. മരണമടഞ്ഞ നൂറിലധികം പ്രവാസികളുടെ ചിത്രങ്ങൾ ഇതിനോടകം റോഷ്ന പൂർത്തീകരിച്ചു കഴിഞ്ഞു. മുന്നൂറുപേരെയും വരയ്ക്കാനുള്ള തപസ്യയിലാണ് റോഷ്ന.
പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ‘ഇനിയുമെത്ര മരിക്കണം’ എന്ന തലക്കെട്ടില്‍ റോഷ്നയുടെ വീട്ടില്‍ സംഘടിപ്പിച്ച ഓര്മവരയുടെ പ്രകാശന ഉദ്ഘാടനം ടെലി ഫിലിം സംവിധായകന് സലാം കൊടിയത്തൂര്‍ നിര്‍വഹിച്ചു. സാലിം ജീറോഡ് അധ്യക്ഷത വഹിച്ചു.
ഫറോക്ക് ഇര്‍ശാദിയ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഷിറാസ് പുവച്ചാല്, ഗിന്നസ് റിക്കാർഡ് ജേതാവ് കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫ്, നിസാം കാരശേരി, യു. നസീബ്, എം. റന എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ച്.
ഒരാഴ്ച കൊണ്ട് ഓര്മ വര പൂര്‍ത്തീകരിച്ച് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിലുള്പ്പടെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനം സംഘടിപ്പിക്കാനാണ് രോഷ്നയുടെ തീരുമാനം . കാരശ്ശേരിസ്വദേശിയും, എംഇഎസ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയുമായ എം. റോഷ്ന കാര്‍ട്ടൂണിസ്റ്റ് എം. ദിലീഫിന്റെ മകളാണ്.