മൈസ്റ്റോറി സിനിമയെക്കുറിച്ച് എഴുതിയ നിരൂപണത്തില്‍ നടി പാര്വതിയ്ക്കെതിരേ മോശം പരാമര്‍ശം നടത്തിയാള്ക്കെതിരേ ആഞ്ഞടിച്ച് സംവിധായിക റോഷ്നി ദിനകര്‍. സിനിമയെക്കുറിച്ച് ഒരാള്‍ എഴുതിയ അഭിപ്രായത്തില്‍ പാര്‍വതിയുടെ വസ്ത്രധാരണത്തെക്കുറിച്ച് മോശം അഭിപ്രായം എഴുതിയതിനെതിരേയാണ് സംവിധായിക രംഗത്തുവന്നത്. ഒരു വ്യാജ ഐഡിയില്‍ നിന്നാണ് പാര്വതിക്കതിരേ എഴുതിയിരിക്കുന്നതെന്ന് റോഷ്നി പറയുന്നു.
‘നന്ദി, പക്ഷേ പാര്‍വതിയെക്കുറിച്ചും പാര്‍വതിയുടെ വസ്ത്രധാരണത്തെക്കുറിച്ചും ഒരു മോശം പരാമര്‍ശം ഉണ്ടായിരുന്നു. അതെഴുതിയ ആളുടെ മാനസികാവസ്ഥ എത്രമാത്രം നിലവാരം കെട്ടതാണെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് റോഷ്നി പറയുന്നു.
പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷത്തിലെത്തിയ മൈസ്റ്റോറിക്കെതിരേ തുടക്കം മുതലേ വ്യാജ പ്രചരണങ്ങളുണ്ടായിരുന്നു. ഇത് ചിത്രത്തിന്റെ റിലീസിനെ പ്രതികൂലമായി ബാധിച്ചു. സിനിമ ഇറങ്ങിയിട്ടും പ്രചരണങ്ങള്‍ തുടര്‍ന്നു. ഇതേത്തുടര്‍ന്ന് തീയറ്ററില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു.ഓഗസ്റ്റ് ഒമ്പതിന് സിനിമ വീണ്ടും റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.