തൊടുപുഴ: മുല്ലപ്പെരിയാറിൽ മന്ത്രി റോഷി അഗസ്റ്റിനുനേരെ പ്രതിഷേധം. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നും വലിയ തോതിൽ വെള്ളം തുറന്നുവിട്ടതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതറിഞ്ഞ് സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രിക്കു നേരെയാണ് പ്രതിഷേധം ഉയർന്നത്.
വള്ളക്കടവ് കറുപ്പ് പാലത്തുവച്ചാണ് മന്ത്രി റോഷിക്ക് നേരെ പ്രതിഷേധമുയർന്നത്. വള്ളക്കടവിൽ പോലീസിന് നേരെയും റവന്യു ഉദ്യോഗസ്ഥൻക്ക് നേരെയും പ്രതിഷേധം ഉണ്ടായി.
അതേസമയം രാത്രി പത്തിനുശേഷം മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവിൽ തമിഴ്നാട് കുറച്ചിരുന്നു. സെക്കന്റിൽ 3906 ഘനയടി വെള്ളമാണ് നിലവിൽ തമിഴ്നാട് തുറന്നുവിടുന്നത്.