തിരുവനന്തപുരം: അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമവും കരുതലും സർക്കാർ ബജറ്റുകളുടെ മുൻഗണനാ വിഷയങ്ങളാക്കിയതാണ് ഭരണാധികാരി എന്ന നിലയിൽ കെ.എം. മാണിയെ വേർതിരിച്ചു നിർത്തുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
ഫെബ്രുവരിയിൽ കോട്ടയത്ത് നടക്കുന്ന യൂത്ത് കോണ്‍ക്ലേവിന് മുന്നോടിയായി തിരുവനന്തപുരത്ത് നടന്ന മാണിയും സംസ്ഥാന ബജറ്റുകളുമെന്ന ശില്പശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിരാലംബരായ ആളുകൾക്ക് ക്ഷേമപെൻഷൻ എന്ന ആശയം ഇന്ത്യയിൽ ആദ്യമായി അവതരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്ത ധനകാര്യ മന്ത്രിയായിരുന്നു കെ. എം. മാണി. ജനാധിപത്യം മേഖലയിൽ പ്രവർത്തിക്കുന്ന ഏവർക്കും പാഠപുസ്തകം ആണ് കെ.എം. മാണിയുടെ രാഷ്ട്രീയ ജീവിതം എന്നും റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി.
കോണ്‍ക്ലേവിന്റെ ഓണ്‍ലൈൻ രജിസ്ട്രഷൻ ഉദ്ഘാടനം. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് നിർവഹിച്ചു. യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എംഎൽഎമാരായ ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, പ്രമോദ് നാരായണ്‍ കേരള കോണ്‍ഗ്രസ് -എം ജില്ലാ പ്രസിഡന്റ് സഹായ ദാസ് നാടാർ, യൂത്ത്ഫ്രണ്ട് -എം – സംസ്ഥാന ഭാരവാഹികളായ ഷേയ്ക്ക് അബ്ദുള്ള, ദീപക് മാമ്മൻ മത്തായി, റോണി വലിയപറന്പിൽ, ആൽവിൻ ജോർജ്, ജില്ലാ പ്രസിഡന്റ് കെ.ജെ.എം. അഖിൽബാബു, സി. ആർ. സുനു, എ. എച്ച്.ഹഫീസ് ജസ്റ്റിൻ ജോസഫ്, ജെസൽ വർഗീസ്, ജെ.ജി.ഉജജയ്ൻ , സനൽ ആമച്ചൽ, മുഹമ്മദ് ഷമീർ എന്നിവർ പ്രസംഗിച്ചു.