മലയാള ടെലിവിഷന്‍ രംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ച പരിപാടികളിലൊന്നായിരുന്നു സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്ത മലയാളിഹൗസ്. പാശ്ചാത്യ ടിവി ചാനലുകളിലെ റിയാലിറ്റി ഷോകളെ അനുകരിച്ച് നടത്തിയ പരിപാടിക്കെതിരേ വലിയതോതിലുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നു. മലയാളിഹൗസില്‍ പങ്കെടുത്തവരില്‍ ജനപ്രിയ താരങ്ങളിലൊരാളായിരുന്നു റോസിന് ജോളി. മോഡലായ റോസിന് പിന്നീട് ബാങ്കോക്ക് സമ്മറിലൂടെ സിനിമയിലുമെത്തി. തുടക്കം നായികയായിട്ടായിരുന്നെങ്കിലും പിന്നീട് സിനിമയില്‍ അവസരം കുറയുകയും ചെയ്തു. സിനിമയില്‍ അനുഭവിക്കേണ്ടിവന്ന കയ്പേറിയ അനുഭവങ്ങളെക്കുറിച്ച് കുറച്ചുനാള്‍ മുമ്പ് റോസിന് മനസുതുറന്നപ്പോള്‍…
അടുത്ത കാലത്തിറങ്ങിയ പല മലയാളം- തമിഴ് സിനിമകള്‍ക്കും നായികയായി ഒഡിഷനില്‍ എന്നെ തെരഞ്ഞെടുത്തിരുന്നു. പക്ഷേ പല ചിത്രങ്ങളിലും അവസാനഘട്ടത്തില്‍ ഞാന്‍ പുറത്തായി. പലര്‍ക്കും പല ഡിമാന്റുകളായിരുന്നു. എന്താണ് ഇങ്ങനെയെന്നോര്ത്തു ഞാന്‍ സംഘടപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഒരു അവസരം വരുമ്പോള്‍ അവരുടെ ഡിമാന്റുകള്‍ എന്തൊക്കെയാണെന്ന് ചോദിക്കും. അപ്പോള്‍ അറിയാമല്ലോ അതിന്റെ ഭാവി-റോസിന് പറയുന്നു.
മലയാളിഹൗസ് ഷോയില്‍ പങ്കെടുത്തപ്പോള്‍ സൗന്ദര്യം ശാപമാണോ എന്ന കമന്റിനെക്കുറിച്ച് റോസിന് പറയുന്നതിങ്ങനെ- ചാനല്‍ഷോയിലെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു. ഞാന്‍ പൊങ്ങച്ചം പറയുന്നതുപോലെയാണ് സോഷ്യല്‍മീഡിയയിലടക്കം വന്നത്. ആ കമന്റ് പറയാനുണ്ടായ സാഹചര്യം ആരും മനസിലാക്കുന്നില്ലെന്നും റോസിന് പറയുന്നു.