ആരാധകരെ ആവേശത്തിലാഴ്ത്തിയാണ് നിവിന്‍ പോളി ആ വാര്‍ത്ത പുറത്ത് വിട്ടത്. തന്റെ പുതിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു എന്നുള്ളതായിരുന്നു അത്. എന്നാല്‍ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ താരം പരസ്യമാക്കിയിരുന്നില്ല. ഇപ്പോഴിതാ ഇരുകൂട്ടരിടെയും ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ടുകൊണ്ട് ചിത്രത്തിന്റെ സംവിധായകന് റോഷന് ആന്‍ഡ്രൂസ് തന്നെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നു.
കള്ളന് കൊച്ചുണ്ണിയുടെ സഹവര്ത്തിയായ ഇത്തിക്കരപ്പക്കിയായിട്ടായിരിക്കും മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയില്‍ അവതരിക്കുക. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷന് ആന്‍ഡ്രൂസ് മോഹന്‍ലാലിന്റെ കഥാപാത്രത്തെ പ്രഖ്യാപിച്ചത്. ഈ വേഷത്തിനായി മറ്റാരെയും തങ്ങള്‍ക്ക് ചിന്തിക്കാനാവുമായിരുന്നില്ല എന്നും ഈ കഥാപാത്രം സ്വീകരിച്ചതിന് മോഹന്‍ലാലിനോട് നന്ദി പറയുന്നുവെന്നും റോഷന് ആന്‍ഡ്രൂസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.