തൃശൂർ: മഴക്കെടുതിയും വെള്ളക്കെട്ടുംമൂലം വീടുപേക്ഷിച്ച് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്നവർക്ക് നിത്യോപയോഗ സാധനങ്ങളും സാന്ത്വനവുമായി റോട്ടറി ക്ലബ് പ്രവർത്തകർ.അറുനൂറോളം പേർക്കാണ് അരി, പലവ്യഞ്ജനങ്ങൾ, പുതപ്പ്, തോർത്ത്, സോപ്പ് തുടങ്ങിയ ഇനങ്ങൾ വിതരണം ചെയ്തത്.
ചേർപ്പ് ജിബി സ്കൂൾ, ചാഴൂർ ബോധാനന്ദ സ്കൂൾ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാന്പിലെ അന്തേവാസികൾക്കാണ് റോട്ടറി ക്ലബ് ഓഫ് ട്രിച്ചൂർ സെൻട്രലിന്റെ ജീവകാരുണ്യ പ്രവർത്തനം.
ക്ലബ് പ്രസിഡന്റ് ഡോ. ഉദയകുമാർ, സെക്രട്ടറി ഡോ. പി. രാഗേഷ്, ഡയറക്ടർമാരായ കെ.കെ. ജ്യോതികുമാർ, കൃഷ്ണൻ, ഇസാഫ് സ്ഥാപക മാനേജിംഗ് ഡയറക്ടർ കെ. പോൾ തോമസ്, പ്രശാന്ത് മേനോൻ, ടി. എം. ഭുവനദാസ്, രവി മോഹൻ, ഡോ. എം.എ. ജോയ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വിതരണം നടത്തിയത്.