കണ്ണൂര്‍ നഗരത്തില്‍ കോര്പ്പറേഷന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി.
ദുര്‍ഗന്ധം വമിക്കുന്ന തന്തൂരി ചിക്കനും കരി ഓയിലിനു സമാനമായ വെളിച്ചെണ്ണയുമടക്കം പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.
സ്റ്റാര്‍ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തിയത്. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ കഫേ മൈസൂണ്‍,ബിനാലെ ഇന്റര്‍ നാഷണല്‍, ഹോട്ട് പോട്ട്, ഫുഡ്ബെ തുടങ്ങിയ ഹോട്ടലുകളില്‍ നിന്നാണ് വലിയ തോതില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത്.
വലിയ തുക നല്കി ആളുകള്‍ ഭക്ഷണം കഴിക്കുന്ന സ്റ്റാര്‍ ഹോട്ടലുകളിലാണ് ഇത്തരത്തില്‍ ദുര്‍ഗന്ധം വമിക്കുന്ന തരത്തില്‍ പഴകിയ ഭക്ഷണം പിടികൂടിയിരിക്കുന്നത് എന്നത് ഞെട്ടിക്കുന്ന കാര്യമാണ്.
ഇത്തരക്കാര്‍ക്ക് കുറഞ്ഞ പിഴ മാത്രം നല്കി എളുപ്പത്തില്‍ ഊരിപോകാന്‍ സാധിക്കുമെന്ന് കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.
പരമാവധി 2000 രൂപ മാത്രമേ ആദ്യ ഘട്ടത്തില്‍ ഈടാന്‍ സാധിക്കുകയുള്ളൂവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.