പാചകത്തില്‍ പരീക്ഷണം പലരും ചെയ്യാറുണ്ടല്ലൊ. അവയില്‍ പലതും പുതിയ വിഭവങ്ങള്‍ക്ക് വഴിവയ്ക്കും. ചിലത് വിജയിക്കാതെയും ഇരിക്കും.
എന്നാല്‍ പാചകം ചെയ്യുന്ന വഴിയില്‍ പരീക്ഷണം ഒരുക്കി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ് ഒരു സ്ത്രീ. എക്സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം ഒരു സ്ത്രീ റൊട്ടി ചൂടാക്കുന്ന കാഴ്ചയാണുള്ളത്.
സാധാരണ ചപ്പാത്തിക്കല്ലിലും മറ്റുമാണല്ലൊ ഇത് ചെയ്യാറ്. എന്നാല്‍ ഈ സ്ത്രീ കുക്കര്‍ ഉപയോഗിച്ചാണ് ഈ പ്രവൃത്തി ചെയ്യുന്നത്. ദൃശ്യങ്ങളില്‍ ഇവര്‍ പരത്തിയ റൊട്ടി കുക്കറില്വച്ച് ചൂടാക്കി വിസിലടിപ്പിക്കുന്നതായി കാണാം.
ഏകദേശം അഞ്ചാറ് റൊട്ടികള്‍ ഒരുമിച്ചാണ് അവര്‍ തയാറാക്കുന്നത്. ഈ കാഴ്ച നെറ്റിസന്റെ ശ്രദ്ധനേടി. എന്നാല്‍ പലരും ഈ പ്രവൃത്തി ഏറെ അപകടകരമാണെന്ന് കുറിച്ചു. വെള്ളമില്ലാതെ കുക്കര്‍ ഇത്തരത്തില്‍ ചൂടാക്കിയാല്‍ പൊട്ടിത്തെറിച്ചേക്കാം എന്ന് അവര്‍ മുന്നറിയിപ്പ് നല്കി.
वो स्त्री है कुछ भी कर सकती है😜 😂🤣 pic.twitter.com/2T7MxliF4r
— Nandini Idnani 🚩🇮🇳 (@nandiniidnani69) April 5, 2024