കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് വിവാദത്തിലായ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയി വയലാട്ടിനെതിരെ പോക്സോ കേസ്.
കോഴിക്കോട് സ്വദേശിനിയായ അമ്മയുടെയും മകളുടെയും പരാതിയിലാണ് നടപടി. ഹോട്ടലില്‍ വച്ച് റോയി പീഡിപ്പിച്ചെന്നാണ് പരാതി.
റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനും ഒരു യുവതിക്കുമെതിരെയും പരാതിയുണ്ട്. റോയി പീഡിപ്പിച്ചുവെന്നും മറ്റ് രണ്ട്പേര് ഇതിന് ഒത്താശ ചെയ്തുവെന്നുമാണ് പരാതി.
റോയ് ഉപദ്രവിക്കുന്നത് മറ്റ് പ്രതികൾ മൊബൈലിൽ ചിത്രീകരിച്ചെന്നാണ് ആരോപണം. ഫോർട്ട് കൊച്ചി പോലീസ് രജിസ്റ്റർ ചെയ്ത കേസ് മോഡലുകളുടെ മരണം അന്വേഷിക്കുന്ന സംഘത്തിന് കൈമാറി.
നവംബര്‍ ഒന്നിന് നമ്പര്‍ 18 ഹോട്ടലില്‍ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുംവഴിയാണ് മുന്‍ മിസ് കേരള ആന്‍സി കബീര്‍, മുന്‍ റണ്ണറപ്പ് അഞ്ജന, സുഹൃത്ത് കെ.എ. മുഹമ്മദ് ആഷിക് എന്നിവര്‍ കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പിന് സമീപം വാഹനാപകടത്തില്‍ മരിച്ചത്.