പയ്യന്നൂര്‍: ചിട്ടികളില്‍ പണം നിക്ഷേപമായി സ്വീകരിച്ച് വഞ്ചിച്ചതായുള്ള പരാതിയില്‍ സ്ഥാപന ഉടമകള്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.
സൗത്ത് തൃക്കരിപ്പൂര്‍ മാടക്കാലിലെ ടി.പി. മുഹമ്മദ് നബീലിന്റെ പരാതിയിൽ പയ്യന്നൂരിലെ റോയല്‍ ട്രാവന്‍കൂര്‍ നിധി ലിമിറ്റഡ് ഉടമകളായ രാഹുല്‍ ചക്രപാണി, സിന്ധു ചക്രപാണി, അനില്‍ ചക്രപാണി എന്നിവര്‍ക്കെതിരേയാണ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്.
2022 ഏപ്രില്‍ രണ്ടുമുതല്‍ 2023 ഏപ്രില്‍ 26 വരേയുള്ള ദിവസങ്ങളിലാണ് പരാതിക്കാസ്പദമായ സംഭവം. 12 ശതമാനം പലിശയുള്‍പ്പെടെ തിരിച്ച് തരാമെന്ന വ്യവസ്ഥയിലാണ് സ്ഥാപനത്തിന്റെ മൂന്ന് ചിട്ടികളിലായി 2,85,000 രൂപ നിക്ഷേപിച്ചതെന്ന് പരാതിയിലുണ്ട്. ഇതില്‍ 50,000 രൂപമാത്രം തിരിച്ച് നല്‍കുകയും ബാക്കി 2,35,000 രൂപയും പലിശയും നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി.