ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ കഴിയണം! 2000 രൂപയുടെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മിക്കണം: കേന്ദ്രസര്‍ക്കാര്‍

smart09jav2017

ന്യൂഡല്‍ഹി: രണ്ടായിരം രൂപയ്ക്കു താഴെ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന വിധത്തിലുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ സാധാരണക്കാര്‍ക്ക് ഒതുങ്ങുന്ന വിലയില്‍ നിര്‍മിക്കണമെന്നാണ് രാജ്യത്തെ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മൈക്രോമാക്‌സ്, ഇന്‍റെക്‌സ്, ലാവ, കാര്‍ബണ്‍ എന്നീ കന്പനികളോടാണ് നീതി ആയോഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ചൈനീസ് കന്പനികളും വലിയ കന്പനികളായ ആപ്പിള്‍, സാംസംഗ് തുടങ്ങിയവയും ചര്‍ച്ചയില്‍നിന്നു വിട്ടുനിന്നു. വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണിലൂടെ ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ വ്യാപകമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. സാധാരണക്കാരുടെ ഫീച്ചര്‍ ഫോണുകള്‍ മാറ്റി സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വര്‍ധിപ്പിക്കാനുള്ള ശ്രമവും ഇതിനു പിന്നിലുണ്ട്.

Related posts