ചെന്നൈ: ദളിത് സമൂഹത്തിലെ ജഡ്ജിമാർക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയതിന് രാജ്യസഭാ എംപിയും ഡിഎംകെ നേതാവുമായ ആർ.എസ്.ഭാരതി അറസ്റ്റിൽ.
ശനിയാഴ്ച രാവിലെ ചെന്നൈയിലെ നംഗനല്ലൂരിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത്. അഴിമതി ആരോപണം ഉന്നയിച്ച് ഉപമുഖ്യമന്ത്രി ഒ.പനീർസെൽവത്തിനെതിരെ പരാതി നൽകിയതിനെ തൊട്ടടുത്ത ദിവസമാണ് ഭാരതി അറസ്റ്റിലാകുന്നത്.
മൂന്നു മാസം മുമ്പ് കലൈഞ്ജർ റീഡേഴ്സ് സർക്കിൾ ചടങ്ങിൽ വച്ചായിരുന്നു ഭാരതിയുടെ വിവാദ പ്രസംഗം. അടിച്ചമർത്തപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള ജഡ്ജിമാർ ദ്രാവിഡ മുന്നേറ്റത്തിലേക്ക് ഉയർന്നുവന്നതിനെ ഭാരതി വിമർശിക്കുകയായിരുന്നു. ടെലിവിഷൻ വാർത്താ ചാനലുകളെ അടക്കം അദ്ദേഹം വിമർശിച്ചിരുന്നു.
പ്രസ്താവനയ്ക്കെതിരെ വിമർശനം ഉയർന്നതോടെ ഭാരതി ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനോട് ക്ഷമാപണം നടത്തിയിരുന്നു.