ഹിറ്റ് ചിത്രമായ എന്നുനിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ നായികയായി കണ്ടത് കാവ്യമാധവനെയായിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ ദിലീപ് തയ്യാറായിരുന്നെന്നും പിന്നീട് പുതുമുഖ സംവിധായകന്റെ ചിത്രത്തില്‍ അഭിനിയക്കാനില്ലെന്ന് ദിലീപ് അറിയിക്കുകയായിരുന്നെന്നും സംവിധായകന്‍ ആര്‍എസ് വിമല്‍ പറഞ്ഞിരുന്നു.
ജലം കൊണ്ട് മുറിവേറ്റവള്‍ ഞാന്‍ ചെയ്ത ഡോക്യുമെന്ററി സിനിമയാക്കുന്നതിന്റെ ഭാഗമായി കാവ്യമാധവനെ ഡോക്യുമെന്ററി കാണിക്കുന്നു. അത് അവര്‍ക്ക് നല്ല രീതിയില്‍ ഇഷ്ടമാകുന്നു. ഇറങ്ങുന്ന സമയത്ത് അവര്‍ ചോദിക്കുന്നു. ഡോക്യുമെന്ററിയുടെ ഒരു കോപ്പി തരാമോ. ദിലീപേട്ടനെ കാണിക്കാനാണെന്ന് പറയുന്നു. ഞാന്‍ അത് കൊടുക്കുന്നു. അന്ന് വൈകീട്ട് തന്നെ ദിലീപ് എന്നെ വിളിക്കുന്നു. നമുക്ക് ഈ സിനിമാ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ദിലീപ് ്അറിയിച്ചതായി വിമല്‍ പറയുന്നു.
പിന്നീട് ഇതുമായി ബന്ധപ്പെട്ട് നിരന്തരം ഫോണ്‍ വിളിക്കാറുണ്ടെന്നും 2010ല്‍ മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന സിനിമയുടെ പൂജ നടക്കുന്ന സ്ഥലത്തേക്ക് വിളിച്ചതായും അവിടെ നിന്നും സിനിമാ ചെയ്യാമെന്നറിയിക്കുകയും ചെയ്യുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ഏതോ ഒരു സിനിമ ഒരു പുതുമുഖ സംവിധായകന്‍ ചെയ്തതിന്റെ പേരില്‍ പരാജയമായതിന്റെ കാരണം പറഞ്ഞ് പിറ്റേദിവസം പുതിയ സംവിധായകന്റെ ചിത്രത്തില്‍ അഭിനയിച്ച് റിസ്‌ക് എടുക്കാന്‍ താത്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ ഒരു പ്രൊഡക്ഷന്‍ മാനേജര്‍ അറിയിക്കുകയായിരുന്നു.
ഞാന്‍ ഇക്കാര്യം കാവ്യമാധവനെ അറിയിച്ചു. അപ്പോള്‍ കാവ്യമാധവന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിങ്ങള്‍ക്ക് ഞാന്‍ വലിയ ഒരു അവസരമാണ് നല്‍കിയത്. വാസത് വത്തില്‍ ദിലീപ് എന്നോടും കാവ്യയോടും കള്ളം പറയുകയായിരുന്നു. എന്നോട് പറഞ്ഞു സിനിമാ ചെയ്യാന്‍ തയ്യാറാല്ലെന്നും കാവ്യയോട് നേര്‍വിപരീതമായി പറയുകയായിരുന്നു.
അങ്ങനെ എന്റെ സിനിമയുമായും ജീവിതവുമായി ബന്ധപ്പെട്ട് ദിലീപ് സഹകരിക്കാതിരുന്നത് നല്ലതായിട്ടാണ് ഇപ്പോള്‍ തോന്നുന്നത്. സിനിമ ഇത്രവലിയ ഹിറ്റാകുന്നുവെന്ന് അദ്ദേഹം കരുതിയിട്ടില്ല. അതുകൊണ്ടാകാം വളരെ അപ്രതീക്ഷിതമായിട്ട് ഒരു സുപ്രാഭതത്തില്‍ അദ്ദേഹം കടന്നുവന്ന്് കാഞ്ചനേയടത്തിയുടെ അവിടെ പോയി ആള്‍ക്കൂട്ടമുണ്ടാക്കുന്നു. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നു.
പിറ്റേദിവസം അദ്ദേഹമെന്നെ വിളിക്കുന്നു. ഞാന്‍ അവിടെ പോയിരുന്നു. ഞാന്‍ പറഞ്ഞു എനിക്കെതിരെ കാഞ്ചേനയേടത്തി ഒരു കേസ് കൊടുത്തിരുന്നു അത് കോടതിയില്‍ നിലനില്‍ക്കുകയാണ്. അതിന്റെ ഭാഗമായാണ് സേവാമന്ദിരവുമായി ഞങ്ങള്‍ മുന്നോട്ട് പോകാതിരുന്നത്. അത് അവര്‍ക്കുമറിയാമായിരുന്നു.
സിനിമ തുടങ്ങുന്നതിന് മുമ്പായി ആ സ്മാരകമന്ദിരം പണിയുന്നതിനായി അഞ്ച് ലക്ഷം രൂപ ഞങ്ങള്‍ കൊടുത്തിരുന്നു. കേസുള്ളത് കൊണ്ടാണ് ഞങ്ങള്‍ പിന്മാറിയതെന്ന് ദിലീപിനോട് പറയുന്നു. അപ്പോള്‍ ഞാന്‍ മധ്യസ്ഥത വഹിക്കാമെന്ന് ദിലീപ് പറയുന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു നിങ്ങാളാരാ മധ്യസ്ഥത വഹിക്കാന്‍. സിനിമ വഴിയില്‍ കിടക്കുകയാണ്.
എന്റെ ജീവിതം വഴിയാധാരമാകുകയാണ്. പണം മുടക്കിയ ആളുകളുടെ ജീവിതവും സമാനമാണ്. അന്നൊന്നും ഇടപെടാതിരുന്ന ഒരാള്‍ പെട്ടന്നൊരുദിവസം ദിവസം കയറിവരുന്നു. നിങ്ങള്‍ ചെയ്തത് തെറ്റായിപ്പോയെന്ന് ഞാന്‍ പറഞ്ഞു. കാശ് കൊടുക്കാം നിങ്ങള്‍ ഈ ആവസരത്തെ മുതലാക്കരുതായിരുന്നു. വാര്‍ത്തയുണ്ടാക്കാന്‍ നിങ്ങളെ പോലെ അറിയുന്ന ഒരാളാണ് താന്‍ അത് കേട്ടപ്പോള്‍ ദിലീപ് ഫോണ്‍ വെക്കുകയാണുണ്ടായത്- അടുത്തിടെ ഒരു ചാനലിനോട് വിമല്‍ പറയുന്നു.